ഉയരങ്ങളില്‍ ഒരു പുസ്തക പ്രകാശനം; ലോക റെക്കോഡ്
text_fieldsദുബൈ: ഭൂമിയില്‍ നിന്ന് ഉയരം കൂടിയ സ്ഥലത്ത് നടന്ന പ്രകാശന ചടങ്ങിലൂടെ മലയാള പുസ്തകം ലോക റെക്കോഡിലേക്ക്. മനശാസ്ത്ര വിദഗ്ധന്‍ എന്‍.കെ. അസീസ് മിത്തടി രചിച്ച ‘ജീവിത വിജയത്തിന്‍െറ മന$ശാസ്ത്രം’ എന്ന പുസ്തകമാണ് വേറിട്ട പ്രകാശന ചടങ്ങിലൂടെ ലോക റെക്കോഡ് സ്വന്തമാക്കുന്നത്. ലോകത്തെ ഉയരം കൂടിയായ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 148ാം നിലയില്‍ വെച്ച് പ്രകാശനം നടത്തിയാണ് ഈ പുസ്തകം റെക്കോഡ് സ്വന്തമാക്കുന്നത്. ഗിന്നസ് ബുക്കിന്‍െറയും ലിംക ബുക്കിന്‍െറയും അടുത്ത എഡിഷനില്‍ ഈ റെക്കോഡ് രേഖപ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പേഴ്സണാലിറ്റി ഡെവലപ്മന്‍റ് ട്രെയിനര്‍ ഒ.എച്ച്. അബ്ദുറഹ്മാനാണ് പുസ്തകം പ്രകാശനം ചെയ്തത്.
ചടങ്ങില്‍ കനേഡിയന്‍ പ്രൊഫസര്‍ ജോര്‍ജ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വുവു, അയര്‍ലന്‍റ് സ്വദേശിനി കാതി തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്ത് ഇന്നുവരെ ഇത്രയും ഉയരത്തില്‍ പ്രകാശന ചടങ്ങ് നടന്നിട്ടില്ലാത്തതിനാല്‍ ഗിന്നസ്, ലിംക റെക്കോഡുകളില്‍ ഇടംപിടിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രകാശന ചടങ്ങ് ബുര്‍ജ് ഖലീഫയില്‍ നടത്തിയതെന്ന് അസീസ് മിത്തടി പറഞ്ഞു.
ലിപി പബ്ളിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഷാര്‍ജ പുസ്തകമേളയിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.