പാസ്പോര്‍ട്ട് വൈകല്‍; ഉടന്‍ പരിഹാരമെന്ന് അംബാസഡര്‍
text_fieldsഅബൂദബി: ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് പുതുക്കലിനും മറ്റും നേരിടുന്ന കാലതാമസം ഏതാനും ആഴ്ചകള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് കാലതാമസം നേരിടുന്നതെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കുമെന്ന് സ്ഥാനപതി കാര്യാലയം പുറംകരാര്‍ നല്‍കിയിട്ടുള്ള ബി.എല്‍.എസ് ഇന്‍റര്‍നാഷനല്‍ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ദുബൈയിലെ സ്ഥാനപതി കാര്യാലയത്തിന്‍െറ നിര്‍ദേശപ്രകാരമാണ് ഒക്ടോബര്‍ 29 മുതല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് ബി.എല്‍.എസിന്‍െറ വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ദുബൈയില്‍ നിന്ന് ഇഷ്യൂ ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനും കളഞ്ഞുപോയതിനും കേടുപാടുകള്‍ സംഭവിച്ചതിനും പകരം മാറ്റിവാങ്ങുന്നതിനും പരമാവധി ഏഴ് ദിവസം മതിയായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ മൂലം ഇപ്പോള്‍ 15 പ്രവൃത്തി ദിവസം വേണം. ദുബൈക്ക് പുറത്ത് നിന്ന് എടുത്ത പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിന് നിലവിലുള്ള 40 ദിവസങ്ങള്‍ക്ക് പകരം 60 പ്രവൃത്തിദിവസങ്ങളാണ് പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം വേണ്ടത്. ഉയര്‍ന്ന ഫീസ് നല്‍കി അതിവേഗത്തില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിച്ചിരുന്ന തത്കാല്‍ സംവിധാനത്തില്‍ ഇപ്പോള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാണ് ആവശ്യം.
നേരത്തേ ഇത് മൂന്ന് ദിവസമായിരുന്നു. നവജാത ശിശുക്കള്‍ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ പുതുക്കുന്നതിനും 15 പ്രവൃത്തി ദിവസമാണ് ആവശ്യമായി വരുന്നത്. ദുബൈക്ക് പുറത്തുനിന്ന് നല്‍കിയ പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മാസത്തോളം എടുക്കും. ഇത് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അടിയന്തരമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും തിരിച്ചടിയാണ്.
പാസ്പോര്‍ട്ട് സേവനങ്ങളുടെ നടപടിക്രമങ്ങളില്‍ വന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താല്‍ക്കാലികമായാണ് കൂടുതല്‍ സമയം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബൈ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.
അധികം വൈകാതെ തന്നെ പഴയ രീതിയിലേക്ക് മാറാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ പ്രയാസം നേരിടുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി വേഗത്തില്‍ പാസ്പോര്‍ട്ട് സേവനം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നുമായി പ്രതിദിനം 700 പാസ്പോര്‍ട്ടുകളാണ് പുതുക്കല്‍ അടക്കം വിവിധ സേവനങ്ങള്‍ക്കായി ദുബൈ കോണ്‍സുലേറ്റില്‍ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.