യു.എ.ഇ ശാസ്ത്രജ്ഞന് ജര്‍മന്‍ മേളയില്‍ സ്വര്‍ണ മെഡല്‍
text_fieldsഅബൂദബി: എമിറേറ്റ്സ് എഡിസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യു.എ.ഇ ശാസ്ത്രജ്ഞന്‍ അഹമ്മദ് അബ്ദുല്ല മജാന് ജര്‍മനിയില്‍ നടന്ന മേളയില്‍ സ്വര്‍ണ മെഡല്‍. ന്യൂറംബര്‍ഗില്‍ നടന്ന 67ാമത് ആശയം, കണ്ടുപിടിത്തം, പുതിയ ഉല്‍പന്നങ്ങള്‍ 67ാമത് അന്താരാഷ്ട്ര ട്രേഡ് ഫെയറിലാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. കണ്ടുപിടിത്തങ്ങള്‍ക്ക് തനിക്ക് നിരന്തര പിന്തുണ നല്‍കിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ നന്ദി അറിയിക്കുന്നതായും അഹമ്മദ് അബ്ദുല്ല മജാന്‍ പറഞ്ഞു. തുടര്‍ച്ചയായി ശൈഖ് ഹംദാന്‍ തന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നതു. കണ്ടുപിടിത്തങ്ങളെ തുടര്‍ച്ചയായി പിന്തുടരുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
കണ്ടുപിടിത്തങ്ങളുടെ ലോകത്ത് പ്രവേശിക്കുന്നതിന് രാജ്യത്തെ യുവ സമൂഹം കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.