Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍...

ഷാര്‍ജയില്‍ അപകടത്തില്‍ മരിച്ച പത്തനംതിട്ട  സ്വദേശിയുടെ കുടുംബത്തിന് 36 ലക്ഷം രൂപ നഷ്ടപരിഹാരം

text_fields
bookmark_border

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പത്തനംതിട്ട കീരുകുഴി പടിഞ്ഞാറില്‍ കെ.പി ഭവനില്‍ പ്രദീപ് കുമാറിന്‍െറ അനന്തരാവകാശികള്‍ക്ക് രണ്ട്് ലക്ഷം ദിര്‍ഹം (ഏകദേശം 36 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചു.
 ഷാര്‍ജയിലെ അല്‍ ഹുറിയ മെറ്റല്‍ കോട്ടിങ് കമ്പനിയില്‍ ലേബര്‍ സൂപ്പര്‍വൈസറായിരുന്ന പ്രദീപ് കുമാര്‍  2015 ജനുവരിയില്‍ ഷാര്‍ജ അല്‍ ഖാനില്‍ യു.എ. ഇ പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് മരിച്ചത്. കാല്‍ നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുളള ഭാഗത്ത് കൂടി  സൈക്കിളുമായി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയില്‍ വ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. അബദ്ധത്തിലുള്ള വധം എന്ന പരിധിയില്‍പ്പെടുത്തി മരിച്ചയാളിന്‍െറ ആശ്രിതര്‍ക്ക് ദിയ പണം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പ്രതിയുടെ ലൈസന്‍സ് നാല് മാസത്തേക്ക് റദ്ദാക്കാനും രണ്ട് ലക്ഷം ദിര്‍ഹം ദിയാ ധനം നല്‍കുവാനുമാണ് വിധി. പ്രതി  രണ്ട് മാസം നോമ്പ് നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രദീപിന്‍െറ കുടുംബത്തിന് അഞ്ച് ലക്ഷം ദിര്‍ഹം ( 90 ലക്ഷം രൂപ) നഷ്ട പരിഹാരമാവശ്യപ്പെട്ട് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 
ചങ്ങാനാശ്ശേരി സ്വദേശിനി ഗീതുവാണ്  പ്രദീപിന്‍്റെ ഭാര്യ. നാല് വയസ്സുള്ള പാര്‍ത്ഥിപ് പ്രദീപ്  മകനാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae pathanmamthitta
Next Story