രക്തസാക്ഷിത്വ- ദേശീയ ദിനങ്ങള്‍: സ്വകാര്യ മേഖലക്ക് രണ്ട് ദിവസം അവധി
text_fieldsഅബൂദബി: യു.എ.ഇ രക്തസാക്ഷിത്വ ദിനം, ദേശീയ ദിനം എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലക്ക് രണ്ട് ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവധി ലഭിക്കുകയെന്ന് തൊഴില്‍കാര്യ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു. ഫലത്തില്‍ വെള്ളിയാഴ്ചത്തെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് സ്വകാര്യ മേഖലക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കിടയില്‍ അവധി ദിവസം വന്നാല്‍ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാമെന്ന് സര്‍ക്കാര്‍ ഹ്യൂമന്‍ റിസോഴ്സിനുള്ള ഫെഡറല്‍ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് നവംബര്‍ 30ലെ രക്തസാക്ഷിത്വ ദിന അവധി ഡിസംബര്‍ മൂന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഡിസംബര്‍ രണ്ടിന് ദേശീയ ദിന അവധിയുമാണ്. അതേസമയം, സര്‍ക്കാര്‍ മേഖലക്ക് ഫലത്തില്‍ അഞ്ച് ദിവസം അവധി ലഭിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.