‘കച്ച’കള്‍ പണം നല്‍കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളാക്കുന്നു
text_fieldsഷാര്‍ജ: ഷാര്‍ജയിലെ മണല്‍ പ്രദേശങ്ങള്‍ വാടക ഈടാക്കി നിയമാനുസൃത പാര്‍ക്കിങ് ആക്കാനുള്ള തീരുമാനം വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കാനാണെന്നു ഷാര്‍ജ നഗരസഭ അറിയിച്ചു.
മണല്‍ ചത്വരങ്ങള്‍ അധികൃത പാര്‍ക്കിങ് സഥലങ്ങളാക്കി മാറ്റുന്നതിലൂടെ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മൂലണ്ടാകുന്ന തടസ്സങ്ങള്‍ നീങ്ങിക്കിട്ടുമെന്നും വാഹന ഗതാഗതം സുഖമമാകുമെന്നും ഡയറക്ടര്‍ അബ്ദുല്ല ഐലാനെ ഉദ്ധരിച്ച് 'അര്‍റുഅയ' പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിലൂടെ നഗരത്തിന്‍െറ ഭംഗി കാത്തു സൂക്ഷിക്കാന്‍ കഴിയും. പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് മാസാന്തം 200 ദിര്‍ഹമിനും 300 ദിര്‍ഹമിനുമിടയില്‍ വാടക ഈടാക്കുന്നതാണ്. ഇത്തരം സ്ഥലങ്ങളുടെ ഉടമകളുമായി നഗരസഭാധികൃതര്‍ ഇതിനകം സംഭാഷണം ആരംഭിച്ചിട്ടുണ്ട്. നഗരസഭ ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ അധികൃത പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കി വാടകക്ക് നല്‍കും.
ഉടമകളില്‍ പലരും തങ്ങളുടെ ഭൂമി നിയമാനുസൃത പാര്‍ക്കിങ് സ്ഥലമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.