വായനാ വര്‍ഷം പദ്ധതിക്ക് ദുബൈ കിരീടാവകാശി ഓഫീസില്‍ തുടക്കം
text_fieldsദുബൈ: വിവിധ മേഖലകളിലുള്ള തൊഴിലാളികളെ വായനക്ക് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വായനാ വര്‍ഷം പദ്ധതിക്ക് തുടക്കം കുറിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ പ്രഖ്യാപനത്തെ തുടര്‍ന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഓഫീസ് (സി.പി.ഡി)പദ്ധതി നടപ്പിലാക്കി. പദ്ധതി നടപ്പാക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് സി.പി.ഡി.
യു.എ.ഇയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ വായനക്ക് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016 വായനാ വര്‍ഷമായി ആചരിക്കുന്നത്. എല്ലാ ആഴ്ചയിലും മൂന്ന് മണിക്കൂര്‍ വീതം വായിക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയില്‍ ഒരു മാസം കൊണ്ട് ഒരു പുസ്തകം വായിച്ച് തീര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. വായനാ സംസ്കാരം ഓഫീസിലെ എല്ലാ ജോലിക്കാര്‍ക്കുമിടയില്‍ വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ സൈഫ് ബിന്‍ മര്‍ഖാന്‍ കെത്ബി അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ പാരമ്പര്യം വികസിക്കുന്നതില്‍ വായനക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ, അബൂദബി പുസ്തകോത്സങ്ങളും ഇസ്ലാമിക സംസ്കാര കേന്ദ്രമായി ഷാര്‍ജയുടെ പ്രഖ്യാപനവും രാജ്യത്തിന്‍്റെ 20121 അജണ്ടയെ ത്വരിതഗതിയിലാക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. വായനാ പദ്ധതിയില്‍ പങ്കാളികളാവുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും ബന്ധപ്പെട്ടവര്‍ ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.