അജ്മാനില്‍ കെട്ടിടത്തിന്‍െറ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്
text_fieldsഷാര്‍ജ: അജ്മാനിലെ നുഹൈമിയ ഭാഗത്ത് കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അറബ് വംശജരായ ഇവരെ ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍െറ മുറ്റത്ത് നിറുത്തിയിട്ടിരുന്ന നാല് കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റി. അപകട വിവരം അറിഞ്ഞ ഉടനെ പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെി. അപകടത്തെ കുറിച്ച് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്. അപകട സമയത്ത് പ്രദേശത്ത് നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും അപകടം നടന്ന ഭാഗത്ത് ആളുകള്‍ കുറവായതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സാധാരണ ഗതിയില്‍ നിരവധി പേര്‍ ഈ ഭാഗത്ത് കൂടെ നടന്ന് പോകുന്നതാണ്. വന്‍ ദുരന്തം വഴിമാറിയ ആശ്വാസത്തിലാണ് പ്രദേശത്തുകാര്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.