വരൂ, ജലപരപ്പില്‍നിന്ന് ആഘോഷം കാണാം
text_fieldsദുബൈ: പുതുവല്‍സരം ആഘോഷിക്കാനും ആഘോഷകാഴ്ചകള്‍ കാണാനും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന സഞ്ചാരികള്‍ക്ക് ആര്‍.ടി.എ ജലയാനങ്ങള്‍ ഒരുങ്ങി. കരയില്‍ തിരക്കും ബഹളവും മുറുകുമ്പോള്‍ ജലപ്പരപ്പില്‍ നിന്ന് ദുബൈയുടെ പുതുവത്സരാവിലെ ആഘോഷങ്ങള്‍ കാണാനാണ് ആര്‍.ടി.എ ക്ഷണിക്കുന്നത്. ജലയാത്രകള്‍ക്ക് പ്രത്യേക സര്‍വീസുകളും നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജല ബസ്, ജല ടാക്സി, ദുബൈ ഫെറി, അബ്ര എന്നിവ 31ന് വ്യാഴാഴ്ച രാത്രി പ്രത്യേക സര്‍വീസുകള്‍ നടത്തും.
രാത്രി 10 മുതല്‍ അര്‍ധരാത്രി കഴിഞ്ഞ് ഒരുമണിവരെ ജല ബസ്, ജല ടാക്സി, ദുബൈ ഫെറി എന്നിവ യാത്രാസൗകര്യം ഒരുക്കുമ്പോള്‍ അബ്രകളില്‍ 11 മണി മുതല്‍ 12 വരെയായിരിക്കും സര്‍വീസ് നടത്തുക. വാട്ടര്‍ ബസ് മറൈന്‍ ടെറസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പാം ജുമൈറ പാലം വരെ പോകും. ഒരാള്‍ക്ക് 100 ദിര്‍ഹമാണ് നിരക്ക് കുട്ടികള്‍ക്ക് പകുതി മതി. രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട.
വാട്ടര്‍ ടാക്സി ദുബൈ മറീനയിലെ പ്രൊമെനേഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ബുര്‍ജുല്‍ അറബിന് സമീപം നിര്‍ത്തും.10 പേരടങ്ങുന്ന സംഘത്തിനും കുടുംബങ്ങള്‍ക്കും ഇവ ചാര്‍ട്ടര്‍ ചെയ്യാം. 3,000 ദിര്‍ഹമാണ് നിരക്ക്. ദുബൈ ഫെറി മറീന മാള്‍ സ്റ്റേഷന്‍ മുതല്‍ ബുര്‍ജുല്‍ അറബ് വരെ സര്‍വീസ് നടത്തും. സില്‍വര്‍ ക്ളാസിന് 200 ദിര്‍ഹവും ഗോള്‍ഡ് ക്ളാസിന് 300 ദിര്‍ഹവുമാണ് നിരക്ക്. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പകുതി നല്‍കിയാല്‍ മതി. അബ്രകള്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷന്‍ മുതല്‍ ദുബൈ ക്രീക്ക് വരെ സര്‍വീസ് നടത്തും. നിരക്ക് ഒരാള്‍ക്ക് 25 ദിര്‍ഹം.