ഡി.എസ്.എഫ് സ്വര്‍ണ സമ്മാനം ഇത്തവണ നൂറുപേര്‍ക്ക്; ആകെ 56 കിലോ സ്വര്‍ണം
text_fieldsദുബൈ: ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ 56 കിലോ സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) രംഗത്ത്. ഡി.എസ്.എഫിന്‍െറ 21ാം പതിപ്പില്‍ ‘32 ദിവസങ്ങളില്‍ 100 വിജയികള്‍’ എന്ന മുദ്രവാക്യവുമായാണ് എല്ലാവരും കാത്തിരിക്കുന്ന ജ്വല്ലറികളുടെ സമ്മാനപദ്ധതി പ്രഖ്യാപിച്ചത്.
കോണ്‍റാഡ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍റ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ) സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍, ഡി.ജി.ജെ.ജി ചെയര്‍മാന്‍ തൗഹീദ അബ്ദുല്ല എന്നിവര്‍ സമ്മാനപദ്ധതി വിശദീകരിച്ചു.
ദിവസവും മൂന്നു ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ഒന്നാം സമ്മാനം ഒരു കിലോ സ്വര്‍ണവും രണ്ടാം സമ്മാനം അര കിലോ സ്വര്‍ണവും മൂന്നാം സമ്മാനം കാല്‍കിലോ സ്വര്‍ണവുമായിരിക്കും. 32 ദിവസം കൊണ്ട് ആകെ 100 പേര്‍ക്ക് 70 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് 500 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കൂപ്പണും വജ്ര, മുത്ത് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു കൂപ്പണും ലഭിക്കും. ഇവ ദിവസവും രാത്രി ഒമ്പത് മണിക്കു നറുക്കെടുത്ത് അതാത് ദിവസത്തെ വിജയികളെ കണ്ടത്തെും. ദുബൈയിലെ 500 ഓളം ജ്വല്ലറികള്‍ ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാണ്.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറപ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലും ലോകത്തിലെതന്നെ മികച്ച ഷോപ്പിങ് മേളയാക്കി മാറ്റുന്നതിലും എല്ലാ വര്‍ഷവും ഡി.ജി.ജെ.ജി നടത്തുന്ന പ്രമോഷനുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ലൈല മുഹമ്മദ് സുഹൈല്‍ അഭിപ്രായപ്പെട്ടു. ഇത്തവണ ഡി.എസ്.എഫ് കൂടുതല്‍ ഉയരങ്ങളിലത്തെുമെന്നും കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
ഡി.എസ്.എഫിലൂടെ കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 843 കിലോ സ്വര്‍ണമാണ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതെന്ന് ചെയര്‍മാന്‍
്തൗഹീദ് അബ്ദുല്ല പറഞ്ഞു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കാന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ട്. ഇത്തവണയും ഉപഭോക്താക്കള്‍ ഓഫറുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ മാനേജര്‍ ടോമി ജോസഫ് ഉള്‍പ്പെടെ ഡി.ജി.ജെ.ജിയുടെ ഭാരവാഹികളും ഉന്നത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
