സഹോദരിയുടെ വിവാഹ നിശ്ചയത്തിന് നാട്ടില്‍ പോയ പ്രവാസി അപകടത്തില്‍ മരിച്ചു
text_fields
അബൂദബി: സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്നാനി കറുകത്തിരുത്തി സ്വദേശി കെ. അനീഷ് (25) ആണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്. റോഡിന് കുറുകെ ഓടിയ പശുവിനെ രക്ഷിക്കുന്നതിനായി ബൈക്ക് വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി തെയ്യങ്ങോട് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അനീഷിനെയും സുഹൃത്ത് മിഥുനെയും ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അനീഷിനെ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന മിഥുനിന് നിസാര പരിക്കേയുള്ളൂ.
രണ്ടര വര്‍ഷം മുമ്പ് അബൂദബിയിലത്തെിയ അനീഷ് മുസഫയില്‍ ഗള്‍ഫ് ലാബറോട്ടറിയില്‍ ജിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ശക്തി തിയറ്റേഴ്സിന്‍െറയും പൊന്നാനിക്കാരുടെ കൂട്ടായ്മയായ ഇമ്പിച്ചിബാവ സ്മാരക മെഡിക്കല്‍ ആന്‍റ് എജുക്കേഷനല്‍ സെന്‍ററിന്‍െറയും സജീവ പ്രവര്‍ത്തകനായിരുന്നു. കറുകത്തിരുത്തി കല്ലംമുക്കില്‍ കൃഷ്ണന്‍ കുട്ടിയുടെയും ശകുന്തളയുടെയും ഇളയ മകനാണ്. സഹോദരിമാര്‍: ധന്യ, അനിത.