മൂന്നു വയസ്സുകാരി ചികിത്സാ സഹായം തേടുന്നു
text_fieldsദുബൈ: ദുബൈയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍ ജോസഫ് , റിന്‍സിമോള്‍ ജോസഫ് എന്നിവരുടെ മകള്‍ റോന സെബാസ്്റ്റ്യന്‍ അടിയന്തിര ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
അക്യൂട്ട് ലുക്കീമിയ ബാധിച്ച് ദുബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാട്ടില്‍ എത്തിച്ച് എത്രയും വേഗം ശസ്ത്രക്രിയ നടത്തിയാല്‍ സാധാരണ ജീവിതത്തിലേക്ക് കുട്ടിയെ മടക്കികൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 40 ലക്ഷം രൂപയുലധികം ചെലവ് വരുന്ന ബോണ്‍ മാരോ ശസ്ത്രക്രിയ എങ്ങിനെ നടത്തുമെന്നറിയാതെ കഴിയുകയാണ് മാതാപിതാക്കള്‍. ഇതുവരെയുള്ള ചികിത്സക്കുതന്നെ വന്‍തുക ചെലവായിട്ടുണ്ട്. സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് സെബാസ്റ്റ്യന്‍ ജോസഫിന്‍െറ 0557492952 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.