ഒട്ടകങ്ങള്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ ടണല്‍
text_fieldsറാസല്‍ഖൈമ: അലഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ക്ക് അപകടം കൂടാതെ റോഡു മുറിച്ചു കടക്കാന്‍ ഭൂഗര്‍ഭ ടണല്‍ (തുരങ്കം) വരുന്നു. ഒട്ടകങ്ങള്‍ക്കായി പ്രത്യേകമായി പണിയുന്ന ആദ്യത്തെ ടണലാണിത്. റാസല്‍ഖൈമയിലെ പ്രധാന വീഥിയായ രക്തസാക്ഷി റോഡിലാണ് തുരങ്കം പണി തുടങ്ങിയിരിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ റോഡിന്‍െറ ഇരു വശത്തും അലഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ക്കു അപകടമില്ലാതെ റോഡു മുറിച്ചു കടക്കാനാവും. അതോടൊപ്പം റോഡിലേക്ക് ഇറങ്ങി നടക്കുന്ന ഒട്ടകങ്ങള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അറുതിയാവും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ മൂലം സംഭവിച്ച അപകടങ്ങളില്‍ ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അംഗ വൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു. വാഹനമിടിച്ച് ഒട്ടകങ്ങള്‍ ചാവുന്നതും പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായിരുന്നു. ഇതിനത്തെുടര്‍ന്ന് ഒട്ടകങ്ങളുടെയും മറ്റു നാല്‍ക്കാലികളുടെയും ഉടമസ്ഥരുടെ ആവശ്യം കണക്കിലെടുത്താണ് തുരങ്കം പണി ആരംഭിച്ചത്.
തുരങ്കത്തിന് 37.40 മീറ്റര്‍ നീളവും അകത്ത് ഏഴു മീറ്റര്‍ വീതിയും 3.60 മീറ്റര്‍ ഉയരവുമുണ്ട്. നിര്‍മാണ പ്രവര്‍ത്തനത്തിന്‍റെ 80 ശതമാനം ജോലികളും കഴിഞ്ഞതായി പൊതു മരാമത്ത് വിഭാഗം ഡയക്ടര്‍ അഹമദ് അല്‍ ഹമ്മാദി അറിയിച്ചതായി അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
