Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉത്സവനാളുകള്‍  വരവായി

ഉത്സവനാളുകള്‍  വരവായി

text_fields
bookmark_border
ഉത്സവനാളുകള്‍  വരവായി
cancel

ദുബൈ: ലോകത്തെ ഏറ്റവും വലിയ  ഷോപ്പിങ് മാമാങ്കങ്ങളിലൊന്നായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) 21ാം പതിപ്പിന്‍െറ മുഖ്യസവിശേഷതകളും പരിപാടികളും സംഘാടകര്‍ പ്രസിദ്ധീകരിച്ചു.  ജനുവരി ഒന്ന് മുതല്‍ 32 ദിവസം നടക്കുന്ന ഡി.എസ്.എഫില്‍ ഇത്തവണ ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവുമുണ്ടാകുമെന്ന്  ദുബൈ ടൂറിസം ആന്‍ഡ് കമേഴ്സ്യല്‍ മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ അല്‍മര്‍റി പത്രക്കുറിപ്പില്‍ അറിയിച്ചു. ലക്ഷകണക്കിന് ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളാണ് എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും ഡി.എസ്.എഫ് സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഒരുക്കുന്നത്.  
‘വിശിഷ്ടമായതിന്‍െറ ചുരുളഴിക്കൂ’ എന്ന വിശേഷണത്തോടെയുള്ള ഉത്സവത്തില്‍ 150 ലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുക. ‘ഷോപ്പ് ചെയ്യുക, വിജയിക്കുക, ഉല്ലസിക്കുക’ എന്ന മൂന്ന് സ്തംഭം അടിസ്ഥാനമാക്കിയുള്ള ഡി.എസ്.എഫ് മൊത്തം കുടുംബത്തിന് ഉല്ലസിക്കാനും ആഹ്ളാദിക്കാനുമുള്ള വേദിയാണൊരുക്കുന്നത്. ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം’ എന്ന മുദ്രവാക്യത്തില്‍  ലോകത്തിന്‍െറ വിവിധ രാജ്യക്കാരായ കുടംബങ്ങളെ ലോകനഗരമായ ദുബൈയില്‍ ഉല്ലാസത്തിനായി എത്തിക്കുകയാണ് ഡി.എസ്.എഫിന്‍െറ മുഖ്യലക്ഷ്യം.


ഡി.എസ്.എഫ് 2016ലെ
മുഖ്യപരിപാടികള്‍:

ഗ്ളോബല്‍ വില്ളേജ് വേള്‍ഡ് പാര്‍ട്ടി
ജനുവരി ഒന്ന് ,രണ്ട്
ഡി.എസ്.എഫിന്‍െറ ആദ്യ വാരാന്ത്യത്തില്‍ ഗ്ളോബല്‍ വില്ളേജില്‍ രണ്ടുദിവസമായ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക. വിവിധ പവലിയനുകളിലും മുഖ്യവേദിയിലും നടക്കുന്ന പ്രത്യേക പരിപാടികള്‍ക്ക് പുറമെ ഒന്നിന് വമ്പന്‍ വെടിക്കെട്ടുമുണ്ടാകും. 


12 മണിക്കൂര്‍ പുതുവര്‍ഷ ഷോപ്പിങ്
ജനുവരി ഒന്ന് ,രണ്ട്
ദുബൈയിലെ മാജിദ് ഫുത്തൈം  മാളുകളില്‍ പുതുവര്‍ഷത്തിന്‍െറ ഭാഗമായി പ്രത്യേക ഷോപ്പിങ് അനുഭവമാണ് ഒരുക്കുന്നത്. ഉച്ച 12 മുതല്‍ രാത്രി 12 വരെ 80-90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. മാള്‍ ഓഫ് എമിറേറ്റ്സ് ,ദേര സിറ്റി സെന്‍റര്‍, മിര്‍ദിഫ്, മെയിസം സിറ്റി സെന്‍റര്‍ എന്നിവിടങ്ങളില്‍ ഇതിന് പുറമെ പ്രത്യേക ഡി.എസ്.എഫ് ഓഫറുകളും സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 50,000 ദിര്‍ഹം സമ്മാനമായ നല്‍കുന്ന ഡി.എസ്.എഫ് പ്രമോഷനും ഈ മാളുകളില്‍ നടക്കും. 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ജനുവരി രണ്ടിന് രാത്രി 12ന് നറുക്കെടുപ്പ് നടക്കും.


അല്‍ഫാരിസ്
ജനുവരി ആറു മുതല്‍ ഒമ്പത് വരെ 
-വേള്‍ഡ് ട്രേഡ് സെന്‍ററിലെ ശൈഖ് റാശിദ് ഹാള്‍.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ കവിതകളെ ആസ്പദമാക്കിയുള്ള സംഗീത-നാടക പരിപാടിയാണിത്. പ്രശസ്ത ലബനീസ് ഗായകന്‍ ഗസ്സന്‍ സാലിബയും ഇമറാത്തി ഗായിക ബല്‍ഖീസ് ഫാത്തിയുമാണ് വേദിയിലത്തെുക.


ദുബൈ അറബിക് സംഗീതമേള
ജനുവരി 9,11,14,15 -വേള്‍ഡ് ട്രേഡ് സെന്‍റര്‍
അറബ് സംഗീതാസ്വാദകര്‍ക്കായി  എല്ലാ വര്‍ഷവും നടക്കുന്ന വിഖ്യാത അറബ് പ്രതിഭകളുടെ സംഗീത പരിപാടി. നാലു രാത്രികളിലായി 12 പ്രശസ്ത ഗായകരാണ് ഇത്തവണ എത്തുന്നത്. റബീഹ് സഖര്‍,മുഹമ്മദ് അബ്ദോ, അന്‍ഘാം, മജീദ് എല്‍മദനി തുടങ്ങിയവരാണ് ഈ നിരയിലുള്ളത്.
മാര്‍ക്കറ്റ് ഒൗട്ട്സൈഡ് ദ ബോക്സ്
ജനുവരി 21-30- ബുര്‍ജ് പാര്‍ക്ക്
ലോക പ്രശസ്തമായ 80 ലേറെ ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന, ബുര്‍ജ് ഖലീഫക്ക് പുറത്ത് നടക്കുന്ന മേളയാണിത്. കവിതയും പാട്ടും നൃത്തവുമെല്ലാം അടങ്ങുന്ന ആഘോഷം.


ഹിസ്റ്റോറിക്കല്‍ ഡിസ്ട്രിക്ട്സ്
ജനുവരി ഒന്ന്-ഫെബ്രുവരി ഒന്ന്- 
അല്‍ഫാഹിദ് ഹിസ്റ്റോറിക്കല്‍ നെയിബര്‍ഹുഡ് ഗോള്‍ഡ് സൂഖ്
ദുബൈ ക്രീക്കിന്‍െറ ഇരുകരകളിലുമായി അലങ്കാരചമയങ്ങളോടെ അണിഞ്ഞൊരുങ്ങും ഒരു മാസം. മൂന്നിടങ്ങളിലായാണ് പ്രധാനമായും ഇവ കേന്ദ്രീകരിക്കുക.  ഫാഷന്‍,ഫര്‍ണിച്ചര്‍, കല എന്നിക്കുള്ള പ്രത്യേക ചന്തയുമുണ്ടാകും.


വെടിക്കെട്ട്
ജനുവരി 7-9, 14-16,21-23, 28-30 - ദ ബീച്ച്,
 ക്രീക്ക് പാര്‍ക്ക്, ഗ്ളോബല്‍ വില്ളേജ്
ജുമൈറ ബീച്ച റസിഡന്‍സിന് എതിര്‍വര്‍ശത്തുള്ള ദ ബീച്ച്, ക്രീക്ക് പാര്‍ക്ക്, ഗ്ളോബല്‍ വില്ളേജ് എന്നിവിടങ്ങളില്‍ ഒരുമാസം വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ ആകാശം പ്രഭാവര്‍ണമാക്കി കരിമരുന്നുപ്രയോഗമുണ്ടാകും.


പരവതാനി മേള
ഡിസംബര്‍ 20-ജനുവരി 15- 
വേള്‍ഡ് ട്രേഡ് സെന്‍റര്‍
കൈകൊണ്ടു നിര്‍മിച്ച പരവതാനികളുടെ ലോകത്തെ ഏറ്റവും വലിയ മേള ട്രേഡ് സെന്‍ററില്‍ തുടങ്ങിക്കഴിഞ്ഞു. 6000 ചതുരശ്ര മീറ്ററില്‍ 54 പവലിയനുകളിലായി പരവതാനികളുടെ മരുപ്പച്ചതന്നെയാണ് ഒരുക്കിയിരിക്കുന്നത്. 200കോടി ദിര്‍ഹംവില മതിക്കുന്ന വൈവിധ്യമാര്‍ന്ന പരവതാനികളാണ് ഇവിടെയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai fest
Next Story