ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഏകീകൃത ശ്രമങ്ങള്‍ വേണം: ഒബാമ, മുഹമ്മദ് ബിന്‍ സായിദ്
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും അമേരിക്കന്‍ പ്രസിഡന്‍റ് ബറാഖ് ഒബാമയും ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തി.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഒബാമ മുഹമ്മദ് ബിന്‍ സായിദിനെ വിളിക്കുകയായിരുന്നു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഏകീകൃത സ്വഭാവം അനിവാര്യമാണെന്ന് ഇരു നേതാക്കളും പറഞ്ഞു.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അടുത്തിടെ രൂപം കൊണ്ട ഇസ്ലാമിക സഖ്യത്തിന്‍െറ പ്രധാന്യവും മുഹമ്മദ് ബിന്‍ സായിദും ഒബാമയും എടുത്തുപറഞ്ഞു. അറബ് ലോകത്തിന്‍െറ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് അറബ് സഖ്യം.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം സംബന്ധിച്ചും അറബ്- അന്താരാഷ്ട്ര മേഖലകളിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
യു.എ.ഇയുടെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
സിറിയ, യമന്‍ പ്രതിസന്ധികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങള്‍ സംബന്ധിച്ച് ആശയങ്ങള്‍ പങ്കുവെച്ചു. യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയമായി.
ഇപ്പോള്‍ നടക്കുന്ന ജനീവ ചര്‍ച്ചകളിലൂടെ യമനില്‍ രാഷ്ട്രീയ പരിഹാരത്തിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങളും മുഹമ്മദ് ബിന്‍ സായിദും ഒബാമയും ചര്‍ച്ച ചെയ്തു