മസാഫി തീപിടിത്തം: ഏഴുമാസത്തിന് ശേഷം സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി
text_fieldsഷാര്‍ജ: കത്തിച്ചാമ്പലായ മസാഫി ഫ്രൈഡേ മാര്‍ക്കറ്റിലെ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. വന്‍ തുക മുടക്കി ഉടമകള്‍ തന്നെയാണ് ഇവയുടെ പുനര്‍ നിര്‍മാണം നടത്തിയത്. അധികൃതരുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോഴും. കോടികളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്ക് തീപിടിത്തത്തെ തുടര്‍ന്നുണ്ടായത്.
പരവതാനി വില്‍പ്പന നടത്തുന്ന 13 കടകളും 16 പഴം-പച്ചക്കറി കടകളുമാണ് കത്തിയമര്‍ന്നത്. ആര്‍ക്കും പരിക്കേറ്റില്ല. പാസ്പോര്‍ട്ടടക്കം നിരവധി രേഖകളും കത്തി ചാമ്പലായി. സ്ഥാപനങ്ങള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ മതിലുകളില്ലാത്തത് കാരണം ഇന്‍ഷുറന്‍സ് പരിരക്ഷ ഇവിടെത്തെ കച്ചവടക്കാര്‍ക്ക് ലഭിച്ചില്ല. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍ മാസങ്ങളോളം കാത്തിരുന്നെങ്കിലും അത് ഇതു വരെ ഉണ്ടായിട്ടില്ല. പലരും കടം വാങ്ങിയാണ് സ്ഥാപനങ്ങളുടെ പുനര്‍ നിര്‍മാണം നടത്തിയിരിക്കുന്നത്. കത്തിയ സ്ഥാപനങ്ങളില്‍ പലതും ഇനിയും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.
മസാഫിയെന്ന മലയോര ഗ്രാമത്തിന്‍െറ ഐശ്വര്യമാണ് പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെത്തെ സ്ഥാപനങ്ങള്‍. എന്നാല്‍ ഇതില്‍ പകുതിയും തീ വിഴുങ്ങിയതിനെ തുടര്‍ന്ന് ശോക മൂകമായിരുന്നു ഫ്രൈഡേ മാര്‍ക്കറ്റ്. വടക്കന്‍ മേഖലയിലെ തോട്ടങ്ങളില്‍ വിളയുന്ന പഴങ്ങളും പച്ചക്കറികളും ഇവിടെയാണ് എത്തുന്നത്. ഇത് വാങ്ങാനായി മാത്രം കാതങ്ങള്‍ താണ്ടി ആവശ്യക്കാരത്തെും. എന്നാല്‍ അഗ്നിബാധയെ തുടര്‍ന്ന് ഇതെല്ലാം നിലച്ച മട്ടായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് തനിക്ക് 10 ലക്ഷത്തിന്‍െറ നഷ്ടം ഉണ്ടായെന്നും സ്ഥാപനം പുനര്‍ നിര്‍മിച്ച വകയില്‍ 120,000 ദിര്‍ഹം ചെലവായെന്നും പാകിസ്താനിയായ കച്ചവടക്കാരന്‍ പറഞ്ഞു. മറ്റൊരു കച്ചവടക്കാരന് കത്തിയ വകയിലുണ്ടായ നഷ്ടം 1.3 കോടിയാണ്. പുനര്‍ നിര്‍മിച്ച വകയില്‍ നാലര ലക്ഷം ചെലവായി. വാടക ഉള്‍പ്പെടെ രണ്ടര ലക്ഷം വേറെയും ചിലവായതായി മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞു.
മറ്റു കച്ചവടക്കാര്‍ക്കും പറയാനുണ്ടായിരുന്നത് ഇത്തരത്തിലുള്ള നഷ്ട കണക്കുകളായിരുന്നു.
വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്നവരാണ് ഇവരെല്ലാം. അധിക പേരും പാകിസ്താന്‍, അഫ്ഗാനിസ്താന്‍ സ്വദേശികളാണ്. സ്ഥാപനങ്ങള്‍ തുറന്നതോടെ മസാഫിയുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടും തിരിച്ചത്തെിയതായി ഇവിടെയുള്ളവര്‍ പറയുന്നു.
സ്ഥാപനങ്ങള്‍ തുറന്നതോടെ ഇവിടത്തെ സ്ഥിരം സന്ദര്‍ശകരും സന്തോഷത്തിലാണ്. സ്ഥാപനങ്ങളെല്ലാം മതിലുകള്‍ കെട്ടി വേര്‍ തിരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.