Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്‍ഐനില്‍  വാഹനാപകടത്തില്‍ മലയാളി മരിച്ചു

text_fields
bookmark_border
അല്‍ഐനില്‍  വാഹനാപകടത്തില്‍ മലയാളി മരിച്ചു
cancel

അബൂദബി: ജോലി കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ  ആലപ്പുഴ ചെറിയനാട് സ്വദേശി ഉദയകുമാര്‍ (49) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ ഉദയകുമാറിന്‍െറ പിന്നില്‍ പാകിസ്താന്‍ സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. പത്ത് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഉദയകുമാര്‍ ഒന്നരമാസം മുമ്പാണ് സഹോദരനുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ അല്‍ഐനില്‍ എത്തിയത്. കുട്ടപ്പന്‍- ലക്ഷ്മി ദമ്പതികളുടെ മകനാണ്.  ഭാര്യ: ബിന്ദു. മകന്‍: ഉജ്ജ്വല്‍കുമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story