വിസ്മയ പ്രകടനങ്ങളോടെ അല്‍ഐന്‍ എയര്‍ ഷോക്ക് തുടക്കം
text_fieldsഅല്‍ഐന്‍: ഹരിത നഗരിയുടെ ആകാശത്ത് വര്‍ണ വിസ്മയങ്ങളും അഭ്യാസ പ്രകടനങ്ങളും തീര്‍ത്ത് അല്‍ഐന്‍ എയ്റോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. വാരാന്ത്യത്തില്‍ ഇരമ്പിയത്തെിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ വ്യോമാഭ്യാസ സംഘങ്ങള്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രത്യേകം ഒരുക്കിയ എയര്‍ ഷോ നഗരിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഉച്ചക്ക് 12ഓടെ യു.എ.ഇ അഭ്യാസ സംഘമായ അല്‍ ഫുര്‍സാന്‍ ടീമിന്‍െറ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറി. ഇറ്റാലിയന്‍ നിര്‍മിത ബെല്‍റ്റ് അല്‍മാച്ചി എം.ബി. 339 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് യു.എ.ഇ വൈമാനികര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. വൈകുന്നേരം 5.30 വരെ നീണ്ട മത്സരത്തില്‍ നിരവധി വിമാനങ്ങളും വൈമാനികരും പങ്കാളികളായി. ബ്രിട്ടന്‍െറ റെഡ് ആരോസ്, ഗുഡ് ഇയര്‍ ഈഗിള്‍സ്, സോല്‍ട്ടാന്‍ വാരിയേഴ്സ്, സ്കൈ ഡൈവിങ് ടീം എന്നിവയുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. സ്കാന്‍ഡിനേവിയന്‍ സംഘമായ ബ്രൈറ്റ്ലിങ് വിങ് വാക്കര്‍ കാണികളുടെ കരഘോഷം ഏറ്റുവാങ്ങിയാണ് വാനില്‍ വിസ്മയം തീര്‍ത്തത്.
അബൂദബി ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന എയര്‍ ഷോയുടെ ടിക്കറ്റുക്കള്‍ ഷോ നഗരിയിലും ദുബൈ, അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ പ്രധാന മാളുകളിലും ടിക്കറ്റ് ലഭ്യമാണ്. 40 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
സംഗീത ഷോകള്‍, ഇരുചക്ര വാഹന അഭ്യാസം, വ്യോമയാന സാങ്കേതിക വിദ്യ പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.