ഷാര്‍ജയില്‍ കത്തിയത് ആറു വെയര്‍ഹൗസുകള്‍; ചാമ്പലായത് കോടികളുടെ ഉത്പന്നങ്ങള്‍
text_fieldsഷാര്‍ജ: ബുധനാഴ്ച്ച രാത്രി ഷാര്‍ജ വ്യവസായ മേഖല രണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത് വിവിധ കമ്പനികളുടെ ആറ് വെയര്‍ഹൗസുകള്‍. കോടികളുടെ യന്ത്രങ്ങളും സാധന, സാമഗ്രികളും കത്തി ചാമ്പലായി. കര്‍ട്ടണുകളും വസ്ത്രങ്ങളും തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന വെയര്‍ഹൗസുകളാണ് കത്തിയമര്‍ന്നത്.
മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അഗ്നിബാധയെ തുടര്‍ന്ന് ഇവരുടെ ജീവിതം തന്നെ വഴി മുട്ടിനില്‍ക്കുകയാണ്. പണവും രേഖകളും കത്തിയമര്‍ന്നവയിലുണ്ട്. ആര്‍ക്കും പരിക്കേറ്റില്ല എന്ന ആശ്വാസമാണ് ഇവര്‍ക്ക്. സിവില്‍ ഡിഫന്‍സുകാര്‍ മണിക്കൂറുകള്‍ ഭഗീരഥ പ്രയത്നം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ചില ഉത്പന്നങ്ങള്‍ വ്യാഴാഴ്ച്ചയും പുകയുന്നുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവല്‍ തുടരുന്നുണ്ട്. അപകട കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.