ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല
text_fieldsദുബൈ: എട്ടു ദിവസം നീണ്ട 12ാമത് ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീണു. ആഡം മക്കായിയുടെ പ്രമുഖ താരങ്ങള്‍ വേഷമിട്ട ഹാസ്യസിനിമയായ ‘ദ ബിഗ് ഷോട്ട്’ ന്‍െറ റെഡ് കാര്‍പറ്റ് ഗാല പ്രദര്‍ശനത്തോടെയാണ് അറബ്മേഖലയിലെ ഏറ്റവൂം വലിയ സിനിമാ മേളക്ക് തിരിയണഞ്ഞത്.
മേഖലയിലെ സിനിമാ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്‍കുന്നതിനുള്ള മുഹ്ര്‍ അവാര്‍ഡുകള്‍ മദീനത്തുജൂമൈറയില്‍ നടന്ന സമാപന ചടങ്ങില്‍ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിതരണം ചെയ്തു.
മികച്ച സംവിധായകനായി ‘വി ഹാവ് നെവര്‍ ബീന്‍ കിഡ്സ്’ ഒരുക്കിയ മഹ്മൂദ് സൊലിമാന്‍ തെരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള അവാര്‍ഡും ‘വി ഹാവ് നെവര്‍ ബീന്‍ കിഡ്സ്’ന് ലഭിച്ചു.
ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ‘ലെറ്റ് ദെം കം’ സിനിമയുടെ സംവിധായകന്‍ സലീം ബ്രാഹിമിക്ക് പ്രത്യേക ജൂറി സമ്മാനം ലഭിച്ചു. മികച്ച നടനായി ‘ബോര്‍ഡേര്‍സ് ഓഫ് ഹെവനിലെ അഭിനയത്തിന് ലോഫ്റ്റി അബ്ദല്ലിയും മികച്ച നടിയായി ‘നവാറ’യിലെ മികച്ച പ്രകടനത്തിന് മെന്ന ശലഭിയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമ ഹാനി അബുഅസ്സദിന്‍െറ ‘ദ ഐഡല്‍’ ആണ്.
ഇമറാത്തി വിഭാഗത്തില്‍ മികച്ച സിനിമയായി സഈദ് സല്‍മീന്‍ സംവിധാനം ചെയ്ത ‘ഗോയിങ് ടു ഹെവന്‍’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ നാസര്‍ അല്‍ധഹേരി ആണ് (ചിത്രം: എ ടെയില്‍ ഓഫ് വാട്ടര്‍, പാം ട്രീസ് ആന്‍ഡ് ഫാമിലി). മികച്ച ഹ്രസ്വ ചിത്രമായി ഒംനിയ (സംവിധായകന്‍: അംന അല്‍ നൊവൈസ്) മികച്ച ഗള്‍ഫ് ഹ്രസ്വചിത്രമായി ‘ദി ബോസ്’ (സംവിധായകന്‍: റിസ്ഗാര്‍ ഹുസന്‍). അടുത്ത വര്‍ഷത്തെ ചലചിത്രോത്സവം 2016 ഡിസംബര്‍ ഏഴു മുതല്‍ 14 വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ്ജുമ ചടങ്ങില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
