കരാമയില്‍ മണി എക്സ്ചേഞ്ച് മുഖംമൂടിധാരികള്‍ കൊള്ളയടിച്ചു
text_fieldsദുബൈ: കരാമയിലെ ധനവിനിമയ സ്ഥാപനത്തില്‍ പകല്‍ സമയത്ത് മുഖംമൂടി ധാരികളുടെ വന്‍ കൊള്ള. റസോക്കി എക്സ്ചേഞ്ചില്‍ നിന്നാണ് ഏഴു ലക്ഷം ദിര്‍ഹമാണ് (ഏകദേശം ഒന്നേകാല്‍ കോടി രൂപ) ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ന്നത്. കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ ദുബൈ പൊലീസ് ഊര്‍ജിത തെരച്ചില്‍ നടത്തിവരികയാണ്.
സംഘത്തിലെ രണ്ടു പേര്‍ തോക്കുചൂണ്ടിയപ്പോള്‍ മറ്റുള്ളവര്‍ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കുംനേരെ ഒരു വാതകം ചീറ്റുകയായിരുന്നെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തുടര്‍ന്ന് കൗണ്ടറിലുണ്ടായിരുന്ന മുഴുവന്‍ പണവും വാരി കറുത്തബാഗില്‍ നിറച്ച് സ്ഥലം വിടുകയായിരുന്നു. രണ്ടു മിനിറ്റിനകം എല്ലാം കഴിഞ്ഞെന്ന് സ്ഥാപനത്തിലെ ജീവനക്കാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവരമറിഞ്ഞ് ഉടന്‍ പൊലീസ് സ്ഥലത്തത്തെിയെങ്കിലും സംഘത്തെ പിടികൂടാനായില്ല.