ചാരക്കേസ്: യു.എ.ഇയില്‍ മലയാളിക്ക് പത്ത് വര്‍ഷം തടവും പിഴയും
text_fieldsഅബൂദബി: ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് മലയാളിക്ക് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. തടവു ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. സായിദ് തുറമുഖത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇബ്രാഹിം എന്ന വ്യക്തിക്കാണ് ശിക്ഷ വിധിച്ചത്. അബൂദബിയിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് കൈമാറിയെന്ന കേസിലാണ് മുഹമ്മദ് ഇബ്രാഹിമിനെ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷിച്ചത്.
മകളുടെ പാസ്പോര്‍ട്ട് അപേക്ഷ വേഗത്തിലാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു താനെന്ന് മുഹമ്മദ് ഇബ്രാഹിം കോടതിയില്‍ പറഞ്ഞു. തുറമുഖത്തെ ഇലക്ട്രോണിക് സംവിധാനം അനുമതിയില്ലാതെ ഉപയോഗിച്ച് വിവരങ്ങള്‍ കൈവശമാക്കിയെന്ന് കോടതിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
തന്‍െറ കക്ഷി ചെറിയ കുറ്റം മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുറമുഖം വഴി ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ദിനേന കടന്നുപോകുന്നതാണ്.
ഏതെങ്കിലും കപ്പലുകള്‍ വരുന്നു, പോകുന്നു എന്നീ വിവരങ്ങളെല്ലാം വാര്‍ത്താ ഏജന്‍സികള്‍ക്ക് അറിയാമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.