മന്ത്രി ഇബ്രാഹിം കുഞ്ഞും ടി.പി. സീതാറാമും കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: കേരള പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയില്‍ പുതുതായി നിലവില്‍ വരുന്ന തൊഴില്‍ നിയമം പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറുമെന്ന് അംബാസഡര്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകളുടെ ദുരുപയോഗം ഒട്ടേറെ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും അംബാസഡര്‍ പറഞ്ഞു. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തൊഴില്‍ നിയമം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. സ്വന്തം ഭാഷയില്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കി ഒപ്പുവെക്കുകയും യു.എ.ഇ അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് നടപ്പാക്കുന്നത്. ഏതുവിഭാഗം തൊഴിലാളികള്‍ക്കും സ്പോസര്‍ഷിപ്പ് മാറാന്‍ പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്. നിശ്ചിതകാലം നിലവിലെ സ്പോസര്‍ക്കുകീഴില്‍ തൊഴില്‍ ചെയ്തവര്‍ക്കുമാത്രമെ മാറാന്‍ അനുമതി ഉണ്ടാകൂ.
അറബി ഭാഷയില്‍ പ്രാവീണ്യം നേടി ഗള്‍ഫ് നാടുകളില്‍ ജോലി തേടിയത്തെുന്നവരില്‍ പലരുടെയും അറബ് ഭാഷാ പാണ്ഡിത്യം പലപ്പോഴും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ളെന്ന് അംബാസഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദമെടുത്ത് കേരളത്തില്‍നിന്ന് എത്തിയവര്‍ ഒൗദ്യോഗിക വിവരങ്ങള്‍ ഭാഷാന്തരം ചെയ്യുമ്പോള്‍ കടുത്ത അപാകതകള്‍ ഉണ്ടാകുന്നു.
കേരളത്തിലെ പഴയകാല പഠനരീതികളും വിജ്ഞാന വിനിമയ സമ്പ്രദായങ്ങളും മാറേണ്ടിയിരിക്കുന്നു. അറബി ഭാഷാരംഗത്തെ പുതിയ വാക്കുകളും സാഹിത്യരീതികളും നടപ്പാക്കണം.അന്താരാഷ്ട്ര തൊഴില്‍ മേഖലകളില്‍ ഇത്തരം ഭാഷ ഏറെ പ്രാധാന്യമര്‍ഹിക്കുുണ്ട്. അതുകൊണ്ടുതന്നെ അറബി ഭാഷാപഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രി അംബാസഡറുമായി ചര്‍ച്ച ചെയ്തു. സാധാരണക്കാരുമായി അംബാസഡര്‍ പുലര്‍ത്തുന്ന അടുത്ത ബന്ധത്തെ മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
