Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മലബാര്‍ അടുക്കള’ കുടുംബ സംഗമവും മാഗസിന്‍ പ്രകാശനവും

text_fields
bookmark_border

ദുബൈ: മലബാര്‍ അടുക്കള ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ഇവന്‍റ് ദുബൈ തവാറിലെ ന്യൂവേള്‍ഡ്  പ്രൈവറ്റ് സ്കൂളില്‍  നടന്നു. 
കുടുംബ സംഗമത്തോടൊപ്പം മലബാര്‍ അടുക്കള ഗ്രൂപ്പ് അംഗങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട രുചിക്കൂട്ടുകളുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ ‘റെസിപ്പീഡിയ’ മാഗസിന്‍ ദുബൈ മീഡിയ ഡയറക്ടര്‍ ജാസിം അല്‍ ഫാഹിം പ്രകാശനം ചെയ്തു.  കുല്ലുന ഇമാറാത്ത്’ എന്ന വീഡിയോ നിര്‍മിച്ച അഷ്റഫ് വ്യവസായികളായ സഹീര്‍ നരിക്കുനി, എ.കെ. അബ്ദുറഹിമാന്‍,  ടി.വി. അവതാരകന്‍ രാജ് കലേഷ് എന്നിവര്‍  മുഖ്യാതിഥികളായിരുന്നു. 
മലബാര്‍ അടുക്കള ഗ്രൂപ്പ് അഡ്മിന്‍മാരായ മുഹമ്മദലി ചാക്കോത്ത്, കെ. കുഞ്ഞബ്ദുല്ല, എം.സി. മുഹമ്മദ്, ഷനീദ്, കെ. ഫൈസല്‍, ദീന, ഖമറുന്നിസ, ഷമ്ദി എന്നിവര്‍ സംബന്ധിച്ചു. 
റെഡ് എഫ്.എം. റേഡിയോ അവതാരകരായ മീരാ നന്ദന്‍, ദീപക് കുട്ടി, ശ്രീജിത്ത് എന്നിവര്‍ നയിച്ച റോഡ് ഷോ സംഗമത്തിന് മിഴിവേകി. 
അംഗങ്ങള്‍ക്കായി കുക്കിങ് മത്സരം, കുട്ടികളുടെ പാചക മത്സരം, കുട്ടികളുടെ ഒപ്പന, നൃത്തം തുടങ്ങിയവയും ഫാമിലി ഗെയിംസ് തുടങ്ങിയവയും ഉണ്ടായിരുന്നു. 
സി.കെ. റാഷിദ്, സമീര്‍ ആലോമി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. ഗാനമേള സജില്‍ സലീല്‍ ഹര്‍ഷ ചന്ദ്ര, റിയാസ് പയ്യോളി,  റിജിയ, ജലീല്‍, റിഷാം എന്നിവര്‍ നയിച്ചു. പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story