പി.എ.അബ്ബാസ് ഹാജിയെ അനുസ്മരിച്ചു
text_fieldsദുബൈ: കഴിഞ്ഞ ദിവസം വിടപറഞ്ഞ ദുബൈ കെ.എം.സി.സി മുന്‍ പ്രസിഡന്‍റ് പി.എ.അബ്ബാസ് ഹാജി തളരാത്ത നേതൃപാടവം കൊണ്ട് പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ പ്രതിഭാശാലിയായിരുന്നുവെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലത്തെിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് സംവിധാനമുണ്ടാക്കിയെടുത്തും പാസ്പോര്‍ട്ട്, വിസ സേവന കേന്ദ്രം ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് കൊണ്ടുവന്നതും എംബസി, കോണ്‍സുലാര്‍ സര്‍വീസുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന സ്ഥിതിയിലേക്കത്തെിച്ചതും ഭരണതലത്തിലും ഉദ്യോഗരംഗത്തും പി.എ അബ്ബാസ് ഹാജി നടത്തിയ നിരന്തര ഇടപെടലിന്‍്റെ ഫലമായിട്ടായിരുന്നുവെന്ന് പ്രസംഗകര്‍ അനുസ്മരിച്ചു.
അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.സി ഇസ്മായില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, യഹ്യ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സഅദ് പുറക്കാട്, പുന്നക്കന്‍ മുഹമ്മദലി, അബ്ദുല്ല ബേവിഞ്ച, ഒ.കെ.ഇബ്രാഹിം, ഹസൈനാര്‍ തോട്ടുംഭാഗം, മുസ്തഫ തിരൂര്‍, റഈസ് തലശ്ശേരി, ഹംസ തൊട്ടി, ഹംസ പയ്യോളി, കെ.ടി.ഹാഷിം ഹാജി, ചെമ്മുക്കന്‍ യാഹുമോന്‍, മൊയ്തു മക്കിയാട്, ഫൈസല്‍ തുറക്കല്‍, ആര്‍. നൗഷാദ്, എസ്. നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ ആലപ്പുഴ, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ തലശ്ശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹനീഫ് കല്‍മാട്ട, എന്‍.കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സ്വാഗതവും ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.