അബൂദബിക്ക് ഇനി നാടക കാലം
text_fieldsഅബൂദബി: തണുപ്പുനിറഞ്ഞ രാവുകളിലേക്ക് നാടകകാലത്തിന്‍െറ ആവേശം കടന്നത്തെുന്നു. അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന് ഞായറാഴ്ച രാത്രി തുടക്കമാകും. മൂന്നാഴ്ചകള്‍ നീളുന്ന നാടകോത്സവത്തിന്‍െറ രാവുകളില്‍ 11 നാടകങ്ങളാണ് അരങ്ങിലത്തെുക. കേരളത്തില്‍ നിന്നത്തെുന്ന പ്രശസ്ത സംവിധായകര്‍ അണിയിച്ചൊരുക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് നാടക പ്രേമികള്‍ക്ക് മുന്നിലത്തെുക. അരങ്ങിലെ മാറുന്ന കാലത്തിന്‍െറ പ്രതീകങ്ങളായാണ് നാടകങ്ങളുമായാണ് വിവിധ സംഘടനകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 7.30ന് നാടകോത്സവത്തിന്‍െറ ഉദ്ഘാടനവും രാത്രി 8.30ന് നാടകവും ആരംഭിക്കുമെന്ന് കെ.എസ്.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല അബൂദബിയുടെ മാക്ബത്താണ് ഉദ്ഘാടന നാടകം.
അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാടക സൗഹൃദത്തിന്‍െറ സഖ്രാം ബൈന്ദര്‍, ശക്തി തിയറ്റേഴ്സിന്‍െറ പിയേഴ്സിങ് വ്യൂ ബിയോണ്ട് മാഡ്നെസ്, സോഷ്യല്‍ ഫോറത്തിന്‍െറ അമ്മ മലയാളം എന്നിവയാണ് അബൂദബിയില്‍ നിന്ന് അവതരിപ്പിക്കുന്ന മറ്റ് നാടകങ്ങള്‍. കനല്‍ ദുബൈയുടെ മിയ മാക്സിക കള്‍പ, സ്പാര്‍ട്ടക്കസിന്‍െറ മാ മാദിര്‍ മനുഷ് എന്നിവയും ഷാര്‍ജയില്‍ നിന്ന് മാസിന്‍െറ ആരാച്ചാരും തിയറ്റര്‍ ക്രിയേറ്റീവിന്‍െറ മദര്‍ കറേജ് ആന്‍റ് ഡോട്ടേഴ്സ് ക്രിയേറ്റീവും അല്‍ഐന്‍ മലയാളി സമാജത്തിന്‍െറ ഫൂലനും ഇന്ത്യ സോഷ്യല്‍ സെന്‍ററിന്‍െറ ലെസ് മിസറബിള്‍സും വിവിധ ദിവസങ്ങളില്‍ അരങ്ങിലത്തെും. കേരളത്തില്‍ നിന്ന് നാടകം ഒരുക്കുന്നതിനായി ജിനോ ജോസഫ്, ഗോപി കുറ്റിക്കൊല്‍, സാംകുട്ടി പട്ടംകരി, പ്രദീപ് മണ്ടൂര്‍ തുടങ്ങിയവര്‍ അബൂദബിയിലത്തെിയിട്ടുണ്ട്. മിക്കവാറും നാടക സംഘങ്ങളെല്ലാം അര ലക്ഷം ദിര്‍ഹത്തിലധികം തുക ചെലവഴിച്ച് 50 ദിവസത്തോളം റിഹേഴ്സല്‍ പൂര്‍ത്തിയാക്കിയാണ് വേദിയിലേക്ക് എത്തുന്നത്.
മികച്ച നാടകം, രണ്ടാമത്തെ നാടകം, സംവിധായകന്‍, നടന്‍, നടി, ബാലനടന്‍, ബാലനടി, ചമയം, വെളിച്ചം, രംഗസംവിധാനം, ഗള്‍ഫിലെ മികച്ച സംവിധായകന്‍, മികച്ച രചയിതാവ് എന്നീ മേഖലകളിലാണ് അവാര്‍ഡുകളുള്ളത്. മികച്ച നാടകത്തിന് 15000 ദിര്‍ഹവും രണ്ടാമത്തെ നാടകത്തിന് 10000 ദിര്‍ഹവും സമ്മാനിക്കും. ടിക്കറ്റിന്‍െറ നല്ളൊരു ശതമാനം തുകയും നാടകവേദികള്‍ക്കാണ് നല്‍കുക. കേരളത്തില്‍ നിന്നത്തെുന്ന രണ്ട് പ്രമുഖ നാടക പ്രവര്‍ത്തകരാണ് വിധിനിര്‍ണയം നടത്തുക. സമാപനസമ്മേളനം 2016 ജനുവരി മൂന്നിന് നടക്കും. നാടകോത്സവത്തിന്‍െറ ഭാഗമായി നടത്തുന്ന ഏകാങ്ക നാടക രചനാ മത്സരത്തിന്‍െറ അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായും ഭാരവാഹികള്‍ പറഞ്ഞു.
കെ.എസ്.സി പ്രസിഡന്‍റ് എന്‍.വി. മോഹനന്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, ട്രഷറര്‍ സി.കെ. ഷരീഫ്, മറ്റ് ഭാരവാഹികളായ അനസ്, ഒ. ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
