അല്‍ ദഫ്റ മഹോത്സവത്തിന് തുടക്കം; സൗന്ദര്യ മത്സരത്തിന് 30000 ഒട്ടകങ്ങള്‍
text_fieldsഅബൂദബി: ലോകത്തില്‍ ഒട്ടകങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യ മത്സരം നടക്കുന്ന അല്‍ ദഫ്റ മഹോത്സവത്തിന് പശ്ചിമ മേഖലയിലെ മദീന സായിദില്‍ വ്യാഴാഴ്ച തുടക്കമായി. അഞ്ച് കോടി ദിര്‍ഹം സമ്മാനത്തുകയുള്ള അല്‍ ദഫ്റ മഹോത്സവം ഡിസംബര്‍ 30 വരെ നീളും. ഒട്ടക മത്സരങ്ങള്‍ക്കൊപ്പം പരമ്പരാഗത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും കരകൗശല വിദ്യകളും അല്‍ ദഫ്റയില്‍ അരങ്ങേറുന്നുണ്ട്. ഒമ്പതാമത് അല്‍ ദഫ്റ മഹോത്സവത്തില്‍ പൈതൃക മേളകള്‍ തുടങ്ങുക ഡിസംബര്‍ 19 മുതലാണ്. 100ലധികം തവണയായാണ് ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ നടക്കുന്നത്. ബൈനൂന, അല്‍ ദഫ്റ ഒട്ടകങ്ങള്‍ക്കായാണ് സൗന്ദര്യ മത്സരങ്ങള്‍ നടക്കുന്നത്.
ആദ്യ നാല് ദിവസങ്ങളില്‍ ബൈനൂന ഒട്ടകങ്ങളുടെ മത്സരങ്ങളാണ് നടക്കുന്നത്. ഒട്ടകങ്ങളുടെ ഓട്ട മത്സരവും നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടക ഉടമകളും ഇടയന്‍മാരും മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അല്‍ ദഫ്റയിലത്തെിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 25000ലധികം ഒട്ടകങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നതായും ഇത്തവണ 30000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. ഇത്തവണ 103 പ്രാവശ്യമായാണ് ഒട്ടക മത്സരങ്ങള്‍ നടക്കുന്നത്. ഇതോടൊപ്പം ഒട്ടക ലേലവും നടക്കും. കഴിഞ്ഞവര്‍ഷം 30 കോടി ദിര്‍ഹത്തിന്‍െറ ഒട്ടക വില്‍പനയാണ് അല്‍ ദഫ്റയില്‍ നടന്നത്.
ഒട്ടക മത്സരങ്ങള്‍ക്കൊപ്പം വിവിധ പരമ്പരാഗത മത്സരങ്ങളും അരങ്ങേറുന്നുണ്ട്. അറേബ്യന്‍ കുതിര പന്തയം, ഫാല്‍ക്കണ്‍ മത്സരങ്ങള്‍, വേട്ടനായ്ക്കളായ സലൂക്കികളുടെ മത്സരങ്ങള്‍, ആടുകളുടെ സൗന്ദര്യ മത്സരം തുടങ്ങിയവയാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
