Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനക്ക് അട്ടിമറി ജയം

text_fields
bookmark_border
സൈനക്ക് അട്ടിമറി ജയം
cancel

ദുബൈ: ദുബൈ ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്‍റണില്‍ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സൈനാ നെഹ്വാളിന് വ്യാഴാഴ്ച അട്ടമറി വിജയം. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ  സ്പെയിന്‍കാരി കരോലിന മാരിനെയാണ് സൈന കടപുഴക്കിയത്. സ്കോര്‍ 23-21, 9-21, 21-12. ആദ്യ ഗെയിം പൊരുതി നേടിയ സൈന രണ്ടാം ഗെയിം അനായാസം അടിയറവെക്കുന്നതാണ് കണ്ടത്. എന്നാല്‍ നിര്‍ണാകയമായ അവസാന ഗെയിമില്‍ സൈനി ശക്തയായ എതിരാളിയെ തീര്‍ത്തും നിഷ്പ്രഭയാക്കി.
അതേസമയം പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് പുറത്തായി.
ബുധനനാഴ്ച ആദ്യ മത്സരത്തില്‍ സൈന ജപ്പാന്‍െറ നൊസോമി ഒകുഹാരയോടും കെ.ശ്രീകാന്ത് ജപ്പാന്‍െറ തന്നെ കെന്‍റോ മൊമൊറ്റയോടും നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story