‘മലബാര്‍ അടുക്കള’ കുടുംബസംഗമം നാളെ ദുബൈയില്‍
text_fieldsദുബൈ: മലബാര്‍ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുടെ കുടുംബ സംഗമം 11 വെള്ളിയാഴ്ച്ച ദുബൈ ഖിസൈസ് അല്‍ തവാറിലെ ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്കൂളില്‍ നടക്കും.
ഒന്നര വര്‍ഷം കൊണ്ട് 80,000 ത്തിലേറെ അംഗങ്ങളുമായി വിസ്മയം സൃഷ്ടിച്ച മലബാര്‍ അടുക്കള ഗ്രൂപ്പിന്‍െറ പുതിയ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട പാചകകുറിപ്പുകള്‍ ഉള്‍കൊള്ളിച്ച് പ്രസിദ്ധീകരിക്കുന്ന റെസിപീഡിയയുടെ പ്രകാശനമാണ് ഇതില്‍ പ്രധാനം. ഗ്രൂപ്പിന് മാത്രമായുള്ള മൊബൈല്‍ ആപ്പും യൂ ട്യൂബ് ചാനലും ചടങ്ങില്‍ പുറത്തിറക്കുമെന്ന് ഗ്രൂപ്പിന്‍െറ സ്ഥാപക അഡ്മിന് മുഹമ്മദലി ചക്കോത്ത് പറഞ്ഞ്. നാളെ രണ്ടു മണിക്ക് പരിപാടികള്‍ ആരംഭിക്കും. പാചക മത്സരങ്ങള്‍ , വിനോദ പരിപാടികള്‍, മീര നന്ദന്, ശ്രീജിത്ത് ,ദീപക്ക് കുട്ടി എന്നിവര്‍ പങ്കെടുക്കുന്ന ആര്.ജെ.ഷോ, കുട്ടികള്‍ക്കും സ്ത്രീകള്ക്കുമായ വിനോദ പരിപാടികള്‍ എന്നിവയുമുണ്ടാകും.
സംഗീത സംവിധായകന് റിയാസ് പയ്യോളി , റിജിയ റിയാസ്, സജീല്‍ സലീല്‍ , റിഷാം, ജലീല്‍ , ഹര്‍ഷ ചന്ദ്ര എന്നിവര്‍ നയിക്കുന്ന ഗാനമേള, ഒപ്പന തുടങ്ങിയവയാണ് മറ്റു പരിപാടികള്‍. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
