Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയദിനം...

ദേശീയദിനം ആഘോഷിക്കാന്‍ ഗ്ളോബല്‍  വില്ളേജിലത്തെിയത് നാലുലക്ഷത്തിലധികം പേര്‍ 

text_fields
bookmark_border

ദുബൈ: അഞ്ചുദിവസം നീണ്ട അവധിദിനങ്ങളില്‍ ദേശീയദിനം ആഘോഷിക്കാന്‍ ഗ്ളോബല്‍ വില്ളേജിലത്തെിയത് റെക്കോഡ് ജനക്കൂട്ടം. 
നാലുലക്ഷത്തോളം പേരാണ് ഇക്കാലയളവില്‍ ഗ്ളോബല്‍ വില്ളേജിലത്തെിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ ഒരുലക്ഷത്തോളം പേര്‍ വീതം സന്ദര്‍ശകരായത്തെി. 
ദേശീയദിനം പ്രമാണിച്ച് ഗ്ളോബല്‍ വില്ളേജ് കൂടുതല്‍ സമയം പ്രവര്‍ത്തിച്ചിരുന്നു. റെക്കോഡ് ജനക്കൂട്ടം എത്താന്‍ ഇതും കാരണമായി. 
സ്വദേശി കലാകാരന്മാരുടെ ഗാനമേള, ദേശീയദിന പരേഡ് എന്നിവക്കും ആയിരങ്ങളത്തെി. ഗ്ളോബല്‍ വില്ളേജിന്‍െറ ജനപ്രീതിയാണ് സന്ദര്‍ശക പ്രവാഹം തെളിയിക്കുന്നതെന്ന് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ പറഞ്ഞു. 
രാജ്യത്തെ 70 സ്കൂളുകളില്‍ നിന്നുള്ള 15,000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ‘പ്രൊജക്റ്റ് ദിര്‍ഹം’ എന്ന പരിപാടിയും ആകര്‍ഷകമായി. വിദ്യാര്‍ഥികള്‍ നിറം നല്‍കിയ 1500ഓളം ലോഹ പ്ളേറ്റുകള്‍ ഗ്ളോബല്‍ വില്ളേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരവധി കലാ സാംസ്കാരിക പരിപാടികള്‍ നാല് ദിവസങ്ങളിലായി നടന്നു. സൗജന്യ ഹെന്ന, അറബിക് കോഫി, ഈത്തപ്പഴം എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി ഫേസ് പെയിന്‍റിങും സൗജന്യ ബലൂണ്‍ വിതരണവുമുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae global village
Next Story