Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറ കെ.എം.സി.സി ദേശീയദിനം വിപുലമായി ആഘോഷിക്കും

text_fields
bookmark_border

ഫുജൈറ: കെ.എം.സി.സി ദേശീയദിനാഘോഷത്തിന്‍െറ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ രണ്ടിന് വെകീട്ട് മൂന്ന് മണിക്ക്  ഹില്‍ട്ടണ്‍ റൗണ്ട് എബൗട്ടില്‍ നിന്നാരംഭിക്കുന്ന റോഡ് മാര്‍ച്ചില്‍ ദിബ്ബ, ബിദിയ, ഖോര്‍ഫുക്കാന്‍, മുറബ്ബ, മസാഫി, കല്‍ബ, ഫുജൈറ എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ അണിചേരും. ബാന്‍ഡ് വാദ്യങ്ങള്‍ക്കും അറബിക് കലാരൂപങ്ങള്‍ക്കും പുറമെ ജാഥയില്‍ വിവിധ സ്കൂള്‍, മദ്റസ വിദ്യാര്‍ഥികളും അണിനിരക്കും.
ഡിസംബര്‍ നാലിന് നാല്മണിക്ക് ആരംഭിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 54997791 എന്ന നമ്പറില്‍ ബന്ധപ്പെടണം. 
നാലിന് നടക്കുന്ന പൊതുസമ്മേളനം യു.എ.ഇ എഫ്.എന്‍.സി അംഗം അഹമ്മദ് മുബാറക് ഉദ്ഘാടനം ചെയ്യും. സാമൂഹിക സേവനം രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇ.പി. മൂസഹാജി, ഫാത്തിമ, ഷംസുദ്ധീന്‍ നെല്ലറ, വേദമൂര്‍ത്തി, രവിശങ്കര്‍, സി.കെ. ഖാലിദ് ഹാജി, മുഹമ്മദ് അന്‍വര്‍,സുബൈര്‍ ചോമയയില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.  ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ പൊതുസമ്മേളനത്തില്‍ അറബ് പ്രമുഖര്‍ക്കു പുറമെ എം.പി. അബ്ദുസമദ് സമദാനി ഇന്തോ-അറബ് ബന്ധത്തെകുറിച്ച് മുഖ്യപ്രഭാഷണം നടത്തും. 
ഫിറോസ് കുറ്റ്യാടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇശല്‍ വിരുന്നോടെ പരിപാടി സമാപിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് യൂസുഫ് മാസ്റ്റര്‍, ജന. സെക്രട്ടറി സി.കെ. അബൂബക്കര്‍, മുബാറക് കോക്കൂര്‍, ഇബ്രാഹിം ആലമ്പാടി, പി.പി. മുഹമ്മദ്കോയ, മുഹമ്മദ് , ഹബീസ് കടവത്ത്, അനീസ് കടമേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story