Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡൈവിങ് പരിശീലനത്തിനിടെ...

ഡൈവിങ് പരിശീലനത്തിനിടെ മുംബൈ സ്വദേശിനി മുങ്ങിമരിച്ചു

text_fields
bookmark_border
ദുബൈ: ആഴക്കടല്‍ ഡൈവിങ് പരിശീലനത്തിനിടെ മുംബൈ സ്വദേശിയായ യുവതി മുങ്ങിമരിച്ചു. 24കാരിയായ ആരുഷി സിങ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ജുമൈറ മൂന്ന് പ്രദേശത്താണ് സംഭവം. സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ കാണാന്‍ എത്തിയതാണ് യുവതി. 
സ്കൂബാ ഡൈവിങ് പരിശീലകനൊപ്പം കടലില്‍ നാലുമീറ്റര്‍ ആഴത്തില്‍ മുങ്ങിയതായിരുന്നു. മറ്റ് മൂന്ന് പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ മുങ്ങുന്നതിനിടെ പരിഭ്രമിച്ച യുവതി മുഖത്തുനിന്ന് ഓക്സിജന്‍ മാസ്ക് നീക്കി. പരിശീലകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയ യുവതി ജീവന് വേണ്ടി പിടഞ്ഞു. ഉടന്‍ കരക്കത്തെിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. 
മന:പൂര്‍വം അപകടപ്പെടുത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി മാറ്റി. 
Show Full Article
Next Story