Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2015 2:49 PM IST Updated On
date_range 15 Aug 2015 2:49 PM ISTരവി മേനോന്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: ഇന്ത്യ സോഷ്യല്‍ ക്ളബ്, അബൂദബി മലയാളി സമാജം മുന്‍ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായ എം.കെ. രവി മേനോന്‍ (70) അബൂദബിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മഫ്റഖ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയായ രവി മേനോന്‍ വര്‍ഷങ്ങളായി അബൂദബിയില്‍ പൊതുരംഗത്ത് സജീവമാണ്. 1991- 92 കാലയളവില്‍ ഐ.എസ്.സി പ്രസിഡന്‍റായിരുന്നു. കുട്ടികള്‍ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പുകളുടെ ഉപജ്ഞാതാവ് ഇദ്ദേഹമാണ്്. കേരള സോഷ്യല്‍ സെന്‍റര്‍, മലയാളി സമാജം, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ എന്നിവ നടത്തുന്ന സമ്മര്‍ ക്യാമ്പുകള്‍ക്ക് അദ്ദേഹം സജീവമായി നേതൃത്വം വഹിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: സുമ, ശ്യാം (ലണ്ടന്‍).
ഖലീഫ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story