Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2015 3:47 PM IST Updated On
date_range 2 Aug 2015 3:47 PM ISTബി.ജെ.പിയെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല- ഇ.പി.ജയരാജന്‍
text_fieldsbookmark_border
ദുബൈ:അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ളെന്നും അതിന് അനുവദിക്കില്ളെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എം.എല്‍.എ. ജനങ്ങളെ വര്‍ഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും ശ്രമമെന്നും അതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആവശ്യത്തിന് ദുബൈയിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ജനക്ഷേമകരമായ പ്രവര്‍ത്തനം നടത്തിയിട്ടല്ല ബി.ജെ.പി കേരളത്തില്‍ വോട്ടുവര്‍ധിപ്പിക്കുന്നത്. കേരളത്തിന്‍െറ വളര്‍ച്ചയില്‍ ഒരുപങ്കും വഹിച്ചില്ളെന്ന് മാത്രമല്ല പുരോഗതിക്ക് വിരുദ്ധമായ സമീപനമാണ് അവര്‍ ഇത്രയും കാലം സ്വീകരിച്ചത്. വര്‍ഗീയ ധ്രുവീകരണം മാത്രമാണ് അവരുടെ ലക്ഷ്യം. കലാപമുണ്ടാക്കിയാണ് അവര്‍ ഗുജറാത്തിലും യു.പിയിലുമെല്ലാം ഭരണം പിടിച്ചത്. ആ രീതി കേരളത്തിലും പയറ്റാനാണ് നീക്കം. ഈ വര്‍ഗീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ മതനിരപേക്ഷ ബോധത്തിലേക്കും ഇടതുപക്ഷ രീതിയിലേക്കും ജനങ്ങളെ കൊണ്ടുവരാന്‍ അവര്‍ക്കിടയില്‍ ഇടതുപക്ഷം നിരന്തരമായി പ്രവര്‍ത്തിക്കും. കീഴ്തലം മുതല്‍ പാര്‍ട്ടി അതിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവജനങ്ങളെ വഴിതെറ്റിച്ച് വര്‍ഗീയ പാതയിലേക്ക് തള്ളിയിടാനുള്ള നീക്കം ചെറുക്കും. നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ അവരെ ഒരു തരത്തിലും അനുവദിക്കില്ല. കേരളത്തിലെ മതനിരപേക്ഷ,ഇടതുപക്ഷ പാരമ്പര്യം നിലനിര്‍ത്തേണ്ടതുണ്ട്.
ശ്രീനാരായണ ഭക്തരായ ഈഴവ സമുദായത്തിന് വര്‍ഗീയ വാദികളാകാനാവില്ല. പക്ഷെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക്് വേണ്ടി ആര്‍.എസ്.എസ് തൊഴുത്തില്‍കെട്ടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. വലിയ തെറ്റാണ് അദ്ദേഹം ചെയ്യുന്നത്. ഇത് ശ്രീനാരായണീയര്‍ മനസ്സിലാക്കിക്കഴിഞ്ഞു. വലിയ തിരിച്ചടിയാണ് എസ്.എന്‍.ഡി.പി നേരിടാന്‍ പോകുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന നിലക്ക് എസ്.എന്‍.ഡി.പിയെ പിന്തുണച്ചിരുന്ന വലിയ വിഭാഗം മറിച്ചു ചിന്തിക്കുകയാണ്.
ന്യൂനപക്ഷ പ്രീണനമാണ് സി.പി.എം നടത്തുന്നതെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ പ്രീണനം എന്നത് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രവാക്യമാണ്. ഞങ്ങള്‍ എല്ല അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി,വര്‍ഗക്കാര്‍ക്കുമെല്ലാം വേണ്ടി പ്രവര്‍ത്തിക്കുന്നു. ജാതിയും മതവും നോക്കിയല്ല നീതിക്ക് വേണ്ടിയാണ് പോരാട്ടം. ആ ദൗത്യം ഇനിയും നിര്‍വഹിക്കും. കുപ്രചരണങ്ങളെ ശക്തമായി പ്രതിരോധിക്കും.
ഇടതുപക്ഷത്തെ വിപുലീകരിക്കണമെന്നാണ് സി പി എം ആഗ്രഹിക്കുന്നത്. ഐ.എന്‍.എല്ലിനെ അടക്കം കൂടുതല്‍ സഹകരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ആവശ്യമെങ്കില്‍ മുസ്ലിം ലീഗുമായി സഹകരിക്കും. ജനകീയ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് ബി ജെ പി വിരുദ്ധ വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അവരെ ജനകീയ പ്രക്ഷോഭങ്ങളില്‍ കൂടെച്ചേര്‍ക്കുന്നതില്‍ തെറ്റില്ല.
സാന്ത്വന ചികിത്സ, ജൈവകൃഷി, മാലിന്യ നിര്‍മാര്‍ജനം, ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരായ കാമ്പയിന്‍ എന്നിവയെല്ലാമായി സി.പി.എം കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്.
ജനങ്ങളില്‍ നിന്ന് അകന്നതുകൊണ്ടല്ല കാലോചിതമായ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായാണ് ഈ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തിനുണ്ടായ പുരോഗതി മനസ്സിലാക്കാതെയാണ് പാര്‍ട്ടി നേതാക്കള്‍ മുതലാളിമാരുടെ ആളുകളാണെന്ന ആരോപണം ഉന്നയിക്കുന്നത്. പ്രവാസി വോട്ടവകാശം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനാകണമെന്നാണ് പാര്‍ട്ടി നയം. പ്രവാസി വോട്ട് സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന ഭീതിയുണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് ഭയക്കേണ്ട ഒരു കാര്യവുമില്ളെന്നായിരുന്നു ജയരാജന്‍െറ മറുപടി. പ്രവാസികള്‍ക്ക് വേണ്ടി ഏറ്റവുമധികം ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ദേശീയ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ പ്രവാസികള്‍ക്ക് ഞങ്ങളോടാണ് താല്‍പര്യം കുടുതല്‍.
അരുവിക്കരയിലെ യു.ഡി.എഫ് ജയത്തിന് പിന്നില്‍ അധികാര ദുര്‍വിനിയോഗവും പണമൊഴുക്കുമാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വെറും നോക്കുകുത്തിയായി.വര്‍ഗീയത ഇളക്കിവിട്ടാണ് ബി.ജെ.പി വോട്ടുകൂട്ടിയത്.എസ്.എന്‍.ഡി.പി അവരുടെ മൂല്യങ്ങളെല്ലാം ഉപേക്ഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാതെ ബി.ജെ.പിക്ക് വോട്ടുചെയ്തു. അവര്‍ക്കെല്ലാം ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിരിക്കുന്നു.
നാരായണ ഗുരുവിന്‍െറ നേതൃത്വത്തില്‍ സാമൂഹിക പരിഷ്കരണത്തിന് പരിശ്രമിച്ച പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. ഈ മഹത്തായ പ്രസ്ഥാനത്തെ വര്‍ഗീയകക്ഷിക്ക് കീഴ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്-ഇ.പി.ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story