Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ഗ​സ്റ്റി​ൽ...

ആ​ഗ​സ്റ്റി​ൽ ഷാ​ർ​ജ​യി​ൽ 200കോ​ടി​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്​

text_fields
bookmark_border
ആ​ഗ​സ്റ്റി​ൽ ഷാ​ർ​ജ​യി​ൽ 200കോ​ടി​യു​ടെ    റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്​
cancel
camera_alt

ഷാ​ർ​ജ ന​ഗ​രം

ദു​ബൈ: ക​ഴി​ഞ്ഞ മാ​സം ഷാ​ർ​ജ എ​മി​റേ​റ്റി​ൽ 200കോ​ടി ദി​ർ​ഹ​മി​ന്‍റെ റി​യ​ൽ എ​സ്​​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. ആ​കെ 3264 ഇ​ട​പാ​ടു​ക​ളാ​ണ്​ ആ​ഗ​സ്റ്റി​ൽ ന​ട​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ​കെ 51ല​ക്ഷം സ്ക്വ​യ​ർ ഫീ​റ്റ്​ ഏ​രി​യ​യാ​ണ്​ വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലാ​യി വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്. ആ​കെ വി​ൽ​പ​ന ഇ​ട​പാ​ടു​ക​ൾ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത്​ 781എ​ണ്ണ​മാ​ണ്. ഇ​ത്​ ആ​കെ ഇ​ട​പാ​ടു​ക​ളു​ടെ 24 ശ​ത​മാ​നം വ​രും.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി വ​ലി​യ കു​തി​പ്പാ​ണ്​ എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഷാ​ർ​ജ സ​ർ​ക്കാ​റി​ന്റെ പി​ന്തു​ണ​യും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ നേ​തൃ​ത്വ​വു​മാ​ണ്​ എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന മേ​ഖ​ല​യാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് വ​ള​ർ​ച്ച​ക്ക്​ നി​ദാ​ന​മാ​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ൽ ആ​ഗ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്​ മു​വൈ​ലി​ഹ്​ വാ​ണി​ജ്യ മേ​ഖ​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഇ​വി​ടെ 168 ഇ​ട​പാ​ടു​ക​ളാ​ണ്​ ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ൽ മാ​ത്രം ന​ട​ന്ന​ത്.

എ​മി​റേ​റ്റി​ലെ റി​യ​ൽ​എ​സ്റ്റേ​റ്റ് മേ​ഖ​ല ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 1340കോ​ടി ദി​ർ​ഹ​മി​ന്റെ വ്യാ​പാ​ര മൂ​ല്യം കൈ​വ​രി​ച്ച​താ​യി നേ​ര​ത്തേ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ലും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണെ​ന്നാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 19.2 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ലോ​ക​ത്തെ 88 രാ​ജ്യ​ക്കാ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ഷാ​ർ​ജ​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. സ്വ​ദേ​ശി നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 7,033ഉം ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 525 ആ​ണ്. ഗ​ൾ​ഫ്​ ഇ​ത​ര അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 1,824 ഉം ​മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 1,278 ഉം ​ആ​ണെ​ന്നും നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AugustCrorerealestateSharjahtransaction
News Summary - 200-crore-Real-estate-transaction-in-Sharjah-August
Next Story