ഫുജൈറയിൽ 20 ശതമാനം ശമ്പള വർധന
text_fieldsഫുജൈറ: ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടു.
ജീവനക്കാരുടെ ജോലി സ്ഥിരതയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ഇത് പോസിറ്റിവായി പ്രതിഫലിക്കും. തൊഴിലാളികൾക്ക് സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്ന ഫുജൈറ സർക്കാറിന്റെ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഈ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
