Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലേക്ക്​​...

യു.എ.ഇയിലേക്ക്​​ ഇന്ന്​ 20 മിസൈലുകൾ; അബൂദബിയിൽ തീപ്പിടുത്തം

text_fields
bookmark_border
യു.എ.ഇയിലേക്ക്​​ ഇന്ന്​ 20 മിസൈലുകൾ; അബൂദബിയിൽ തീപ്പിടുത്തം
cancel

അബൂദബി: മേഖലയിൽ സംഘർഷം രൂപപ്പെട്ട്​ ഒരു മാസം പിന്നിട്ട ശനിയാഴ്ച യു.എ.ഇയിലേക്ക്​ ഇറാനിൽ നിന്ന്​ അയച്ചത്​ 20 മിസൈലുകളും 37 ഡ്രോണുകളും. രാജ്യത്തിന്‍റെ വ്യോമപ്രതിരോധ സംവിധാനം എല്ലാ ആക്രമണങ്ങളെയും വിജകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അബൂദബിയിൽ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ ബാലിസ്റ്റിക് മിസൈലുകളുടെ ചീളുകൾ പതിച്ച്​ മൂന്ന് സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്​. ഖലീഫ എക്കണോമിക്​ സോൺസ്​ അബൂദബി(കെസാഡ്​)ക്ക്​ സമീപത്താണ്​ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സംഭവത്തിൽ ആകെ ആറുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. അഞ്ച് ഇന്ത്യൻ പൗരന്മാർക്കും ഒരു പാകിസ്താനി പൗരനുമാണ്​ പരിക്കേറ്റതെന്ന്​ അബൂദബി മീഡിയ ഓഫീസ്​ അധികൃതർ അറിയിച്ചു. മൂന്ന് തീപിടിത്തങ്ങളും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ​തീയണച്ച സ്ഥലത്ത്​ തണുപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർവ്യക്​തമാക്കി. രാജ്യത്തിനു നേരെ ഇറാന്‍റെ ആക്രമണം ആരംഭിച്ചതിന്​ ശേഷം ഇതിനകം 398 ബാലിസ്​റ്റിക്​ മിസൈലുകളും 15 ക്രൂസ്​ മിസൈലുകളും 1872 ഡ്രോണുകളും ​വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞിട്ടുണ്ട്​. മൂന്ന്​ സൈനിക ഉദ്യോഗസ്ഥരടക്കം 11പേർ മരിക്കുകയും വിവിധ രാജ്യക്കാരായ 178പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​.

പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്​. അതോടൊപ്പം മിസൈൽ അവശിഷ്ടങ്ങൾ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും, ഇത്തരം വസ്തുക്കൾ കണ്ടാൽ അടിയന്തര സേവന വിഭാഗങ്ങളെ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട്​ അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiUAEUS Israel Iran War
News Summary - 20 missiles fired at UAE today; fire breaks out in Abu Dhabi
Next Story