Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തിൽനിന്ന്​ 20...

കേരളത്തിൽനിന്ന്​ 20 ഡോക്​ടർമാർ പ്രത്യേക അനുമതിയിൽ യു.എ.ഇയിലെത്തി

text_fields
bookmark_border
കേരളത്തിൽനിന്ന്​ 20 ഡോക്​ടർമാർ പ്രത്യേക അനുമതിയിൽ യു.എ.ഇയിലെത്തി
cancel
camera_alt

കേരളത്തിൽനിന്ന്​ പ്രത്യേകാനുമതിയിൽ യു.എ.ഇയിലെത്തിയ ആരോഗ്യ പ്രവർത്തകർ

ദുബൈ: യാത്രവിലക്കിനെ തുടർന്ന്​ മടങ്ങാൻ കഴിയാതിരുന്ന 20 ഡോക്​ടർമാരുടെ സംഘം പ്രത്യേക അനുമതിയോടെ യു.എ.ഇയിൽ തിരിച്ചെത്തി. കോവിഡ്​ പ്രതിരോധ രംഗത്തുള്ളവർ എന്ന നിലയിലാണ്​ ഇവർക്ക്​ പ്രത്യേകാനുമതി ലഭിച്ചത്​. എൻ.എം.സി ആശുപത്രിയിലെ ഡോക്​ടർമാരാണ്​ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന്​ ഷാർജയിൽ എത്തിയത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ഇവർക്ക്​ യാത്രാനുമതി നൽകിയത്​. നേരത്തേ മുംബൈയിൽ നിന്നും കാർഡിയോളജി, പൾമനോളജി, ഐ.സി.യു സ്​പെഷലിസ്​റ്റുകളായ ഡോക്​ടർമാർ പ്രത്യേക അനുമതിയോടെ എത്തിച്ചേർന്നിരുന്നു. കഴിഞ്ഞ ആഴ്​ചയും എൻ.എം.സി ആശുപത്രിയിലെ ഒരു സംഘം ജീവനക്കാർ പ്രത്യേക അനുമതിയോടെ യാത്ര ചെയ്​തിരുന്നു. തിരിച്ചെത്തിയവർ ക്വാറൻറീൻ പൂർത്തീകരിച്ച ശേഷമാകും ജോലിയിൽ പ്രവേശിക്കുക.

അടുത്ത ആഴ്​ചയിൽ 80പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്​ ഇന്ത്യയിൽ നിന്ന്​ തിരിച്ചുവരാൻ അനുമതി കൂടി ലഭിച്ചിട്ടുണ്ട്​. നേരത്തേ അൽ നഹ്​ദയിലെ സുലേഖ ആശുപത്രിയിലെ ജീവനക്കാർക്കും മടക്കയാത്രാനുമതി നൽകിയിരുന്നു. കോവിഡ്​ വ്യാപനപശ്ചാത്തലത്തിൽ എപ്രിൽ 24 മുതലാണ്​ ഇന്ത്യയിൽനിന്ന്​ വിമാനയാത്രക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ഡെൽറ്റ വകഭേദമടക്കം വ്യാപിച്ച പശ്ചാത്തലത്തിൽ വിലക്ക്​ നീളുകയായിരുന്നു. നിലവിലെ സാഹച​ര്യത്തിൽ ജൂലൈയിൽ യാത്രവിലക്ക്​ നീങ്ങാൻ സാധ്യതയില്ല. ഇതോടെ നിരവധി പേരാണ്​ ജോലി സ്​ഥലത്തേക്കും മറ്റും മടങ്ങാനാവാതെ കുടുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:20 doctors from Kerala arrived in the UAE with special permission
Next Story