Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ 20 കോടി...

ഷാർജയിൽ 20 കോടി ദിർഹമി​െൻറ ബീച്ച് വികസനം

text_fields
bookmark_border
ഷാർജയിൽ 20 കോടി ദിർഹമി​െൻറ ബീച്ച് വികസനം
cancel
camera_alt

അൽഹിറ ബീച്ച്​ വികസന പദ്ധതിയുടെ രൂപരേഖ 

ഷാർജ: ഷാർജയിലെ ബീച്ച്​ നവീകരണത്തിന്​ 197 ദശലക്ഷം ദിർഹമി​െൻറ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ്​ (ഷുറൂഖ്) രണ്ട്​ ബീച്ചുകളുടെ നവീകരണം പ്രഖ്യാപിച്ചത്​.ഖോർഫക്കാൻ തീരത്തെ 'അൽ ലുലുയ', ഷാർജ ന​ഗരത്തോട് ചേർന്ന 'അൽ ഹിറ' എന്നീ ബീച്ചുകളുടെ നവീകരണ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ലോകോത്തോര നിലവാരമുള്ള സഞ്ചാരാനുഭവങ്ങൾ ബീച്ചുകളിലുണ്ടാവും.

ഷാർജ ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷുറൂഖ് എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്.

അൽ ലുലുയയിൽ നീന്തിത്തുടിക്കാം

ഖോർഫക്കാ​െൻറ കിഴക്കൻ തീരത്ത് 110 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് അൽ ലുലുയ ബീച്ച് പദ്ധതിയൊരുങ്ങുന്നത്. 1.6 കിലോമീറ്റർ നീളത്തിലുള്ള തീരവികസനത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസിക സഞ്ചാരികൾക്കും നവ്യാനുഭവങ്ങളൊരുങ്ങും. ട്രംപോളിൻ, ഊഞ്ഞാലുകൾ, മിനി സ്വിമ്മിങ് പൂൾ, കളിസ്ഥലങ്ങൾ തുടങ്ങിയവക്കൊപ്പം കുട്ടികൾക്ക് സുരക്ഷിതമായി നീന്തിത്തുടിക്കാവുന്ന, ആഴം കുറഞ്ഞ തീരവും ഇവിടെയുണ്ടാവും. മരത്തടികൾ പാകിയ നടപ്പാതകളും കുടുംബങ്ങൾക്ക് ഒരുമിച്ച് വിശ്രമിക്കാവുന്ന കേന്ദ്രങ്ങളും മനോഹാരിത കൂട്ടും.

സമീപത്തെ സുഫെ മലയുമായി ബന്ധിപ്പിച്ച സാഹസിക വിനോദങ്ങളാവും ഈ തീരത്തെ ഏറ്റവും ആകർഷണീയം. ബീച്ചിനോട് ചേർന്ന മലകളിലൂടെയുള്ള ട്രക്കിങ്, ക്യാമ്പിങ്​, മൗണ്ടൻ സൈക്ലിങ് അനുഭവങ്ങളോടൊപ്പം മലമുകളിൽ നിന്ന് തീരം വരെ നീണ്ടുനിൽക്കുന്ന സിപ്​ലൈൻ ആക്​ടിവിറ്റിയുമുണ്ടാവും. അതിഥികളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നൽകിയാണ് ഈ വിനോദങ്ങളൊരുക്കുക. സ്ത്രീകൾക്ക് മാത്രമായി ബീച്ച്, കടൽതീര കാഴ്ചകൾ ആസ്വദിച്ച്​ രുചിഭേദം നുണയാനുള്ള ഭക്ഷണശാലകൾ, കഫേകൾ, തുറസ്സായ സിനിമ തിയറ്റർ, ജിം തുടങ്ങിയവയും ബീച്ച് വികസനപദ്ധതിയുടെ ഭാ​ഗമായൊരുങ്ങും. ഈ വർഷം ആദ്യത്തോടെ ആരംഭിച്ച നിർമാണ പ്രവൃത്തികൾ 2022 നവംബറോടെ പൂർത്തിയാക്കും. ഇതോടെ ഖോർഫക്കാൻ തീരത്തി​െൻറ മുഖച്ഛായ മാറും.

അൽഹിറയിൽ 3.6 കിലോമീറ്റർ ബീച്ച്​

ഷാർജ ന​ഗരത്തിനടുത്ത് അറേബ്യൻ ​ഗൾഫിന് അഭിമുഖമായാണ് അൽ ഹിറ ബീച്ചൊരുങ്ങുന്നത്. 87 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് 3.6 കീലോമീറ്റർ നീളമുള്ള തീരത്തി​െൻറ വികസനം. മൂന്നര കിലോമീറ്ററോളം നീളമുള്ള ജോ​ഗിങ് ട്രാക്ക്, പൂന്തോട്ടങ്ങൾ, സൈക്ലിങ് ട്രാക്ക്, ഫുട്ബാൾ കോർട്ടുകൾ, ഫുഡ് ട്രക്കുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പ്രാർഥനകേന്ദ്രം തുടങ്ങി അതിഥികൾക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാവും.

700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഈ തീരത്തൊരുക്കുന്നുണ്ട്. നിലവിൽ ഭാ​ഗികമായി സന്ദർശകർക്ക് തുറന്ന അൽ ഹിറ ബീച്ചിൽ കുട്ടികൾക്ക്​ കളിസ്ഥലങ്ങൾ, ചെറുഭക്ഷണശാലകൾ, കരകൗശല വിപണന സ്​റ്റാളുകൾ എന്നിവയുണ്ട്.

ഫെബ്രുവരിയിൽ ആരംഭിച്ച ബീച്ച് വികസനപ്രവൃത്തി ഈ വർഷം ഒക്ടോബറോടെ പൂർത്തീകരിച്ച് സന്ദർശകർക്കായി തുറക്കും.പുതിയ ബീച്ച് വികസനപദ്ധതികളോടൊപ്പം നിലവിൽ പ്രവർത്തനക്ഷമമായ ഖോർഫക്കാൻ ബീച്ചി​െൻറ രണ്ടാംഘട്ട വികസനവും ഷുറൂഖ് പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഷാർജയുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുന്ന സുസ്ഥിര വികസനപദ്ധതികൾ, സാമ്പത്തിക-തൊഴിൽ മേഖലകൾക്കും​ കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യു.എ.ഇ നിവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ഉല്ലാസപ്രദമാകുന്ന സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന, ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അം​ഗവുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾ പിൻപറ്റിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മർവാൻ ബിൻ ജാസിം അൽ സർക്കാൽ വ്യക്​തമാക്കി. ഷാർജയുടെ സമ​ഗ്ര വളർച്ച ലക്ഷ്യമാക്കി ഷുറൂഖ് ആവിഷ്കരിക്കുന്ന സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ ഭാ​ഗമാണ് പുതിയ ബീച്ച് വികസന പദ്ധതികൾ. യു.എ.ഇ നിവാസികൾക്കും ആഭ്യന്തര-വിദേശ സന്ദർശകർക്കും പുത്തൻ അനുഭവം പകരുന്ന ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രങ്ങളാവും ഇത്.

മികച്ച അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തും. വിനോദസഞ്ചാര മേഖലയിലെ പുതിയ അടയാളപ്പെടുത്തലാവുന്നതോടൊപ്പം യുവസംരംഭകർക്കും നിക്ഷേപകർക്കും ഇടമൊരുക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും മർവാൻ അൽ സർക്കാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:20 crore dirhamSharjah beach development
News Summary - 20 crore dirham beach development in Sharjah
Next Story