Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂകമ്പത്തിന്‍റെ...

ഭൂകമ്പത്തിന്‍റെ പത്താംദിനത്തിലും ജീവന്‍റെ തുടിപ്പ്​; രണ്ടുപേരെ രക്ഷിച്ച്​ യു.എ.ഇ സംഘം

text_fields
bookmark_border
uae rescue team 987
cancel
camera_alt

ഭൂകമ്പം ദുരിതം വിതച്ച തുർക്കിയയിൽ രക്ഷാപ്രവർത്തനം നടത്തുന്ന യു.എ.ഇ സംഘം

ദുബൈ: ഭൂകമ്പം തച്ചുടച്ച തുർക്കിയയിലെ കെട്ടിട കൂമ്പാരങ്ങൾക്കിടയിൽ നിന്ന്​ പത്താംദിനത്തിൽ ജീവന്‍റെ തുടിപ്പുകൾ കണ്ടെടടുത്ത്​ യു.എ.ഇ രക്ഷാദൗത്യ സംഘം. തുർക്കിയയിലെ കഹ്​റമാൻമറാഷിൽ നിന്നാണ്​ ഒമ്പതു ദിവസങ്ങൾ പിന്നിട്ട ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്​. തുർക്കിയയിലെ ഇമാറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ കമാൻഡർ കേണൽ ഖാലിദ്​ അൽ ഹമ്മാദിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ പതിനായിരക്കണക്കിന്​ പേർ കൊല്ലപ്പെട്ട പ്രദേശമാണ്​ കഹ്​റമാൻമറാഷ്​.

ഫ്രഞ്ച്​ രക്ഷാപ്രവർത്തക സംഘത്തോടൊപ്പം ചേർന്നാണ്​ യു.എ.ഇ സംഘം അത്ഭുതകരമായ രക്ഷപ്പെടുത്തലിന്​ നേതൃത്വം നൽകിയത്​. ഭൂകമ്പത്തിൽ അകപ്പെട്ടവരെ സഹായിക്കാനും രക്ഷിക്കാനും യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്‍റ്​ നൈറ്റ്-2’ ഓപ്പറേഷന്‍റെ ഭാഗമായാണ്​ ഇമാറാത്തി രക്ഷാപ്രവർത്തകർ തുർക്കിയിൽ പ്രവർത്തിച്ചുവരുന്നത്​. രക്ഷപ്പെട്ടവർ 19ഉം 21ഉം വയസ്​ പ്രായമുള്ളവരാണ്​. ബെലാറൂസിന്‍റെ പൊലീസ്​ ഡോഗ്​ യൂനിറ്റിന്‍റെ സഹായത്തോടെ ആദ്യഘട്ടത്തിലും ശേഷം​ ഇമാറാത്തി സംഘവും പ്രദേശത്ത്​ സർവെ നടത്തി ആരും ജീവിച്ചിരിപ്പില്ലെന്ന്​ പിന്നീട്​ ഉറപ്പുവരുത്തിയിട്ടുമുണ്ട്​. എന്നാൽ വിവിധ സ്ഥലങ്ങളിൽ ഇനിയും ജീവനോടെ പലരും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തിരച്ചിൽ തുടരുമെന്നും കേണൽ ഖാലിദ്​ അൽ ഹമ്മാദി പറഞ്ഞു. ഭൂകമ്പത്തിന്‍റെ ആദ്യദിനം മുതൽ രക്ഷാദൗത്യത്തിൽ പ​ങ്കെടുക്കുന്ന യു.എ.ഇ സംഘം തുർക്കിയയിലും സിറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെയാണ്​ രക്ഷപ്പെടുത്തിയത്​.

രക്ഷാദൗത്യത്തിന്​ പുറെമ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും യു.എ.ഇ സംഘം മേഖലയിൽ നടത്തിവരുന്നുണ്ട്​. ഭൂകമ്പ ദുരിതത്തിൽ സഹായമൊഴുക്കിയ യു.എ.ഇക്ക്​ തുർക്കിയ പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിട്ടുണ്ട്​. പരിക്കേറ്റവരെ സഹായിക്കാനും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇമാറാത്തി സേന മുമ്പിലുണ്ടെന്നും രാജ്യം വീണ്ടും കെട്ടിപ്പടുക്കാൻ എല്ലാവിധ ശ്രമങ്ങളും തുടരുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു. ഭൂകമ്പമുണ്ടായതിന്​ പിന്നാലെ യു.എ.ഇ പ്രസിഡന്‍റ്​ ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 100 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeTurkey Syria earthquake
News Summary - 2 people rescued Even on the tenth day of the earthquake
Next Story