ദുബൈ എക്സ്പോ സന്ദർശകർ രണ്ട് കോടിയിലേക്ക്
text_fieldsദുബൈ: രണ്ട് കോടി സന്ദർശകർ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച് യു.എ.ഇ എക്സ്പോ. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 1.90 കോടി സന്ദർശകരാണ് എക്സ്പോയിൽ എത്തിയത്.
കഴിഞ്ഞയാഴ്ച മാത്രം 16 ലക്ഷം പേർ എത്തി. ഇതോടെ, തുടക്കത്തിൽ സംഘാടകർ പ്രഖ്യാപിച്ച രണ്ട് കോടി എന്ന ലക്ഷ്യം ദിവസങ്ങൾക്കുള്ളിൽ എക്സ്പോ മറികടക്കുമെന്നുറപ്പായി. അവസാന ദിനങ്ങളിൽ എക്സ്പോയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. എക്സ്പോ അവസാനിക്കാൻ ഇനി 15 ദിവസം മാത്രമാണ് ബാക്കിയുള്ളത്.
18 വയസിൽ താഴെയുള്ളവർ മാത്രം 17 ലക്ഷം എത്തിയെന്നാണ് എക്സ്പോയുടെ കണക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകർഷകമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചതും കുടുംബങ്ങളെ ആകർഷിക്കുന്ന പരിപാടികൾ ഒരുക്കിയതുമാണ് കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

