റാസല്‍ഖൈമയില്‍ 19 ഭിക്ഷാടകര്‍ പിടിയില്‍; 11,000 ദിര്‍ഹം പിടിച്ചെടുത്തു
text_fieldsറാസല്‍ഖൈമ: പുണ്യമാസത്തിന്റെ പവിത്രതക്ക് കളങ്കമേല്‍പ്പിക്കുന്ന ഭിക്ഷാവൃത്തിയില്‍ ഏര്‍പ്പെട്ട 11 പേര് റാസല്‍ഖൈമയില്‍ പിടിയില്‍. ഇവരില്‍നിന്ന് 11,000 ദിര്‍ഹം പിടിച്ചെടുത്തതായി റാക് പൊലീസ് ഓപറേഷന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രി. ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് അറിയിച്ചു. ‘ഭിക്ഷാടനം ചെറുക്കുക, അര്‍ഹരായവരെ സഹായിക്കുക’ എന്ന ശീര്‍ഷകത്തില്‍ റാക് പൊലീസിന്റെ പ്രചാരണത്തിനിടയിലാണ് വിവിധ രാജ്യക്കാരായ ഭിക്ഷാടകര്‍ വലയിലായത്. രാജ്യത്തിന്റെ സാമൂഹിക -സാംസ്ക്കാരിക നൈതിക മൂല്യങ്ങള്‍ക്കെതിരായ പ്രവണതകളെ ചെറുക്കുകയാണ് കാമ്പയിന് ലക്ഷ്യം. ദാനധര്‍മങ്ങള്‍ക്ക് വിശ്വാസികള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്ന റമദാനില്‍ ചിലര്‍ വ്യാജ കഥകളുമായി കരുണയും സഹാനുഭൂതിയും ദുരുപയോഗം ചെയ്യുകയാണ്.
കടബാധ്യതകള്‍, ചികിത്സ, നിയമ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് ഭിക്ഷാടകര്‍ ജനങ്ങളെ സമീപിക്കുന്നത്. എല്ലാ റമദാനുകളിലും നടക്കുന്ന കാമ്പയിനുകളില്‍ നിരവധി കേസുകള്‍ കണ്ടത്തെുകയും വേഗത്തില്‍ നിയമനടപടി സ്വീകരിക്കുകയും ഭിക്ഷാടകരുടെ തട്ടിപ്പ് തന്ത്രങ്ങള്‍ പ്രതിരോധിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാറുമുണ്ടെന്നും ഡോ. താരീഖ് തുടര്‍ന്നു. ദാനധര്‍മങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളെയും ചാരിറ്റബിള്‍ സംഘടനകളെയും ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

