Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനില്‍ 181 യാചകരെ...

റമദാനില്‍ 181 യാചകരെ പിടികൂടി

text_fields
bookmark_border
റമദാനില്‍ 181 യാചകരെ പിടികൂടി
cancel

അബൂദബി: റമദാനില്‍ 181 യാചകരെ പിടികൂടിയതായി അബൂദബി പൊലീസ് അറിയിച്ചു. അനുകമ്പ പിടിച്ചുപറ്റാന്‍ നുണക്കഥകള്‍ പറഞ്ഞും മറ്റു തന്ത്രങ്ങള്‍ പയറ്റിയുമാണ് യാചകര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്നും ഇതു നിയമവിരുദ്ധവും കുറ്റകരവുമാണെന്നും പൊലീസ് വ്യക്തമാക്കി. റമദാനില്‍ യാചകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്ത് പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവന്നിരുന്നത്. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണ്.

യാചകര്‍ക്ക് പണം നല്‍കി അത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്നും പകരം അര്‍ഹരിലേക്ക് സഹായം എത്തിക്കുന്നതിന് അംഗീകൃതമാര്‍ഗങ്ങളിലൂടെ സംഭാവനകളും സക്കാത്തും നല്‍കണമെന്നും പൊലീസ് താമസക്കാരോട് നിര്‍ദേശിച്ചു. യു.എ.ഇയില്‍ 5000 ദിര്‍ഹം പിഴയും മൂന്നു മാസം തടവും ലഭിക്കുന്ന കുറ്റമാണ് ഭിക്ഷാടനം. ഭിക്ഷാടന മാഫിയ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ആറു മാസം തടവും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 181 beggars arrested during Ramadan
Next Story