Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ.ടി.പി പോലും...

ഒ.ടി.പി പോലും വന്നില്ല; ദുബൈയിൽ മലയാളിയുടെ ​ക്രെഡിറ്റ്​ കാർഡിൽ നിന്ന്​ നഷ്ടമായത്​ 18,000 ദിർഹം

text_fields
bookmark_border
credit card theft
cancel

ദുബൈ: ഒ.ടി.പി പോലും വരാതെ മലയാളിയുടെ ക്രെഡിറ്റ്​ കാർഡിൽ നിന്ന്​ നഷ്ടമായത്​ 18,000 ദിർഹം (ഏകദേശം നാല്​ ലക്ഷം രൂപ). ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്‍റെ ക്രെഡിറ്റ്​ കാർഡിൽ നിന്നാണ്​ പാലക്കാട്​ സ്വദേശിയുടെ 17,709 ദിർഹം നഷ്ടമായത്​. പൊലീസിലും ബാങ്കിലും പരാതി നൽകി കാത്തിരിക്കുകയാണിവർ.

ജൂലൈ ഏഴിനാണ്​ പണം നഷ്ടമായത്​. ക്വിക്ക്​ പേ വഴി അഞ്ച്​ ദിർഹമിന്‍റെ റി ചാർജ്​ നടന്നതായി സ്​റ്റേറ്റ്​മെന്‍റിൽ കാണിക്കുന്നുണ്ട്​. ഇതിന്​ പിന്നാലെയാണ്​ ബാക്കി തുക കൂടി നഷ്ടമായത്​. യൂറോയായി കൺവെർട്ട്​ ചെയ്തിരിക്കുന്നുവെന്നാണ്​ ബാങ്ക്​ അധികൃതർ പറയുന്നത്​. ഒ.ടി.പി അവർ അയച്ചതായും പറയുന്നുണ്ട്​. എന്നാൽ, ഫോണിൽ ഒ.ടി.പി എത്തിയിട്ടില്ല. എടുക്കാത്ത തുക തിരിച്ചടക്കേണ്ട അവസ്ഥയിലാണിവർ. കൃത്യസമയത്ത്​ തിരിച്ചടക്കാത്തതിനാൽ പിഴ ഉൾപെടെ 20000 ദിർഹമിലേറെ അടക്കണമെന്നാണ്​ നിലവിൽ കാണിക്കുന്നത്​.

ഈ സംഭവത്തിന്​ തൊട്ടടുത്ത ദിവസം മറ്റൊരു മലയാളിക്കും സമാന അനുഭവമുണ്ടായിരുന്നു. ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർക്കാണ്​ 35,394 ദിർഹം​ ഒറ്റയടിക്ക്​ ക്രെഡിറ്റ്​ കാർഡിൽ നിന്ന്​​ നഷ്ടമായത്​. . ഇദ്ദേഹം നാട്ടിലായിരുന്ന സമയത്താണ്​ തട്ടിപ്പ്​ നടന്നത്​. ആദ്യം പത്ത്​ ദിർഹം ക്രെഡിറ്റ്​ കാർഡ്​ അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്വിക്ക്​ പേയിലേക്ക്​ പിടിച്ചതായി മെസേജ്​ വന്നിരുന്നു. ഇത്​ കാര്യമാക്കിയില്ല. ഇതിന്​ ശേഷം മിനിറ്റുകൾ കഴിഞ്ഞതോടെയാണ്​ 35,394 ദിർഹം അക്കൗണ്ടിൽ നിന്ന്​ നഷ്ടമായത്​.

എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്​.എം.എസോ ല​ഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ്​ ക്രെഡിറ്റ്​ കാർഡ്​ ​​േബ്ലാക്കായപ്പോഴാണ് പണം നഷ്ടമായ​ വിവരം അറിയുന്നത്​. ഈ കാർഡ്​ ഉപയോഗിച്ച്​ ഓ​ൺലൈൻ പർച്ചേസ്​ വെബ്​സൈറ്റായ നൂൺ ഡോട്​കോം വഴി ഐ ഫോൺ വാങ്ങിയതായി സ്​റ്റേറ്റ്​മെന്‍റിൽ കാണിക്കുന്നുണ്ട്​. ബിസിനസ്​ ബേയിലാണ്​ ഫോൺ നൽകിയിരിക്കുന്നത്​. എന്നാൽ, ആരാണ്​ ഫോൺ വാങ്ങിയിരിക്കുന്നത്​ എന്ന വിവരം ഇവർ വ്യക്​തമാക്കുന്നില്ല. ബാക്കി തുക ക്രിപ്​റ്റോ കറൻസിയായി മാറ്റുകയായിരുന്നു.

ഇക്കാര്യം സൂക്ഷിക്കാം:
ക്രെഡിറ്റ്​ കാർഡ്​ അക്കൗണ്ടിന്‍റെ ലിമിറ്റ്​ പരമാവധി കുറക്കണുന്നതാണ്​ നല്ലത്​. ടിക്കറ്റ്​ എടുക്കാനും അത്യാവശ്യ കാര്യങ്ങൾക്കും മാത്രം ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിക്കുക. നാട്ടിൽ പോകുന്ന സമയത്ത്​ ക്രെഡിറ്റ്​ കാർഡ്​ താൽകാലികമായി ​േബ്ലാക്ക്​ ചെയ്യാനുള്ള സംവിധാനമുണ്ട്​, ഇത്​ ഉപയോഗപ്പെടുത്തുക. ഇടക്കിടെ നെറ്റ്​ ബാങ്കിങ്​ പരിശോധിക്കുക. പർച്ചേസുകൾക്ക്​ മാത്രമായി ക്രെഡിറ്റ്​ കാർഡ്​ ലിമിറ്റ്​ ചെയ്യാൻ കഴിയും. പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ്​സൈറ്റുകളിലും ക്രെഡിറ്റ്​ കാർഡ്​ നൽകാതിരിക്കുക. ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങൾ പുറത്തുനൽകാതിരിക്കുക. ചെറിയ തുക പിൻവലിച്ചതായി മെസേജ്​ വന്നാൽ പോലും ഉടൻ ബാങ്കിനെ വിവരം അറിയിക്കുക. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൻ ഉടൻ കാർഡ്​ ​േബ്ലാക്ക്​ ചെയ്യുക. നെറ്റ്​ ബാങ്കിങ്​ ഉ​പയോഗിക്കുന്ന ഫോണിൽ അനാവശ്യ ആപ്പുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcredit card
News Summary - 18,000 dirhams lost from Malayali's credit card in Dubai
Next Story