Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right18 പി.സി.ആർ​...

18 പി.സി.ആർ​ ടെസ്​റ്റ്, രണ്ട്​​ റാപിഡ്​ ടെസ്​റ്റ്​: അഞ്ചാം ക്വാറൻറീനും കടന്ന്​ അനീസുദ്ദീ​ൻ സെഞ്ച്വറിയിലേക്ക്​

text_fields
bookmark_border
18 പി.സി.ആർ​ ടെസ്​റ്റ്, രണ്ട്​​ റാപിഡ്​ ടെസ്​റ്റ്​: അഞ്ചാം ക്വാറൻറീനും കടന്ന്​ അനീസുദ്ദീ​ൻ സെഞ്ച്വറിയിലേക്ക്​
cancel
camera_alt

അനീസുദ്ദീൻ

ദുബൈ: നാട്ടിലെത്തിയാൽ 14 ദിവസം ക്വാറൻറീനിലിരിക്കണമെന്നു​ കേൾക്കു​േമ്പാൾ നെറ്റിചുളിക്കുന്നവർ കേൾക്കണം അനീസുദ്ദീ​െൻറ ക്വാറൻറീൻ കഥ. ലോക്​ഡൗൺ തുടങ്ങിയ കാലത്ത്​ കൂടെ കൂടിയതാണ്​ ക്വാറൻറീൻ. അഞ്ചു​ ഘട്ടങ്ങളിലായി അനീസി​െൻറ ക്വാറൻറീൻ 87 ദിവസം പിന്നിട്ടു. ബാക്കിയുള്ള 13 ദിവസംകൂടി പൂർത്തിയാക്കി സെഞ്ച്വറിയടിച്ച്​ ക്വാറൻറീനിൽനിന്ന്​ വിരമിക്കണമെന്ന ആഗ്രഹം മാത്ര​േമ ഇപ്പോൾ അനീസിനുള്ളൂ.

18 പി.സി.ആർ പരിശോധനയും രണ്ടു​​ റാപിഡ്​ ടെസ്​റ്റും ഐ.സി.യുവും ഓക്​സിജൻ ട്യൂബുമെല്ലാം മറികടന്നാണ്​ അനീസി​െൻറ ഇന്നിങ്​സ്​ സെഞ്ച്വറിയിലേക്ക്​ കുതിക്കുന്നത്​.ലോക്​ഡൗൺ തുടങ്ങുന്നതി​െൻറ തൊട്ടുമുമ്പത്തെ ദിവസമാണ്​ (മാർച്ച്​ 16) മലപ്പുറം കൂട്ടിലങ്ങാടി ചെങ്ങുംപള്ളി അനീസ്​ അബൂദബിയിൽ എത്തിയത്​. ഇവിടെയാണ്​ ആദ്യ ക്വാറൻറീൻ തുടങ്ങിയത്​.

വിദേശത്തുനിന്ന്​ വന്നവർ ക്വാറൻറീനിലിരിക്കണമെന്ന നിബന്ധന വന്നതോടെ 14 ദിവസം 'അകത്തായി'. ഇതിനുശേഷം പുറത്തിറങ്ങിയ അനീസ് ​സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു. അങ്ങനെയാണ്​ കോവിഡ്​ ഒപ്പംകൂടിയത്​. വൈറൽ ഫീവറായിരിക്കുമെന്നു​ കരുതി മരുന്ന്​ കഴിച്ച്​ മുന്നോട്ടുപോകുന്നതിനിടയിലാണ്​ അടുക്കളയിൽ ബോധമറ്റ്​ വീണത്​. പരിശോധന നടത്തി കോവിഡ്​ സ്ഥിരീകരിച്ചതോടെ ഏപ്രിൽ 26ന്​ ആശുപത്രിയിലായി. ഇതോടെ തുടങ്ങി രണ്ടാം ഘട്ട ക്വാറൻറീൻ. അത്ര സുഖകരമായിരുന്നില്ല അനുഭവങ്ങൾ. ​ൈ​വറസ്​ ലങ്​സിനെ ബാധിച്ചതും ന്യൂമോണിയ കണ്ടെത്തിയതും രക്തത്തിൽ ഷുഗറി​െൻറ സാന്നിധ്യമുണ്ടായിരുന്നതും നില വഷളാക്കി. ആദ്യം മുതൽ ഓക്​സിജൻ ട്യൂബ്​ ഘടിപ്പിച്ചിരുന്നെങ്കിലും ശ്വാസം കിട്ടാതെ ഞെട്ടിയുണർന്നുകൊണ്ടിരുന്നു.

ബാത്ത്​ റൂമിൽ പോകണമെങ്കിൽ പോലും ഓക്​സിജൻ സിലിണ്ടർ വഹി​​േ​ക്കണ്ട അവസ്ഥയുണ്ടായി. തുടർച്ചയായി കോവിഡ്​ പരിശോധനകൾക്ക്​ വിധേയനായിക്കൊണ്ടിരുന്നു. ആദ്യ 10 ടെസ്​റ്റും പോസിറ്റിവ്​. 11 നെഗറ്റിവായെങ്കിലും പിന്നീട്​ നടത്തിയ രണ്ടു​ പരിശോധനയും പോസിറ്റിവായി. ഓക്​സിജൻ പ്രശ്​നം കുറഞ്ഞപ്പോൾ മേയ്​ 21ന്​ അൽ റഹ്​ബ ആശുപ​​ത്രിയിലേക്ക്​ മാറ്റി.

രണ്ടു​ നെഗറ്റിവ്​ വന്നതോടെ മേയ്​ 25ന്​ പെരുന്നാൾ ദിനത്തിൽ ആശുപത്രിയിൽനിന്ന്​ പുറത്തിറങ്ങി. ഈ സമയം 12 കിലോയിലധികം തൂക്കം കുറഞ്ഞിരുന്നു. പിന്നീട്​ 14 ദിവസം ഹോം ക്വാറൻറീൻ. രണ്ടുമാസം മുമ്പ്​​ നാട്ടിലേക്ക്​ പോയതോടെയാണ്​ നാലാം ഘട്ട ക്വാറൻറീൻ തുടങ്ങിയത്​. 28 ദിവസമായിരുന്നു വീട്ടിലിരുന്നത്​. ശനിയാഴ്​ച തിരികെയെത്തിയപ്പോൾ അബൂദബിയിൽ 14 ദിവസം ക്വാറൻറീൻ. അൽ വത്​ബ ഏരിയയിലെ അൽ റസീൻ ക്യാമ്പിൽ സർക്കാർ ഒരുക്കിയ ക്വാറൻറീനിലാണ്​ അനീസ് ഇപ്പോൾ​ കഴിയുന്നത്​.

ശനിയാഴ്​ച 87 ദിവസത്തെ ക്വാറൻറീൻ പിന്നിട്ട അനീസ്​ 13 ദിവസംകൂടി കഴിഞ്ഞാൽ 100​ ദിനം പിന്നിടും. നാട്ടി​േലക്ക്​ പോകുന്നതിനും തിരിച്ചുവരുന്നതിനും രണ്ട്​ പി.സി.ആർ പരിശോധന നടത്തി. രണ്ടു​ വിമാനത്താവളങ്ങളിലായി രണ്ടു​ റാപിഡ്​ പരിശോധനകൂടി നടത്തിയതോടെ 20 ടെസ്​റ്റുകൾ പിന്നിട്ടു. അൽ റസീനിലെ സർക്കാർ ക്വാറൻറീനിൽ സകല സൗകര്യങ്ങളുമുണ്ട്​. താമസവും ഭക്ഷണവും ഇൻറർനെറ്റുമെല്ലാം സൗജന്യമാണ്​. അബൂദബിയിൽ ആഫ്രിക്കൻ എംബസിയായ സെയ്​ഷെൽ​ എംബസിയിൽ ട്രാൻസ്​ലേറ്റർ ആൻഡ്​ അഡ്​മിൻ ഓഫിസറാണ്​ അനീസുദ്ദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsquarantine18 PCR TestsRapid Tests
Next Story