18 സർക്കാർ സേവനങ്ങൾ കോൾ സെന്റർ വഴി
text_fieldsദുബൈ: മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വിവിധ സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും കോൾ സെന്റർ വഴി ലഭിക്കുന്ന 18 സേവനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ 600590000 എന്ന കോൾ സെന്റർ നമ്പർ വഴിയാണ് സേവനങ്ങൾ ലഭിക്കുക. സ്ഥാപനങ്ങളെ സംബന്ധിച്ച് തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ (തൊഴിൽ സംരക്ഷണം), പൗരൻമാരുടെ വർക്ക് കാർഡ് പട്ടിക, ബാങ്ക് ഗ്യാരണ്ടി, വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള പ്രസ്താവനകൾ എന്നിവയുമായി ബന്ധപ്പെട്ട റിപോർട്ടുകൾ കോൾ സെന്റർ വഴി ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം സ്വദേശിവത്കരണ ടാർഗറ്റ് റിപോർട്ട്, തൊഴിലാളി കരാറിന്റെ കോപ്പി, സ്ഥാപനങ്ങൾക്കായുള്ള സമഗ്ര റിപോർട്ട് എന്നിവയും കോൾ സെന്ററിൽ ലഭിക്കും. കൂടാതെ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാനും സാധിക്കും.
തൊഴിലാളികൾക്ക് അവരുടെ എകൗണ്ടുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റുകൾ, തൊഴിൽ സംരക്ഷണ റിപോർട്ട്, തൊഴിൽ കരാറിന്റെ കോപ്പി എന്നിവയും കോൾ സെന്റർ വഴി ലഭിക്കും.
വർക്ക് പെർമിറ്റിനായി പ്രാഥമിക ഫീസ്, വർക്ക് പെർമിറ്റ് പിഴകൾ, ബന്ധുക്കളോ ഗോൾഡൻ വിസയുള്ളവരോ വ്യക്തികൾക്കുള്ള അംഗീകാര ഫീസ്, സൗകര്യങ്ങളിൽ വീഴ്ചവരുത്തുന്നതിനുള്ള പിഴകൾ, തൊഴിലില്ലായ്മ വ്യവസ്ഥ പാലിക്കാത്തതിനുള്ള പിഴകൾ എന്നിവ അടക്കാനും കോൾ സെന്റർ വഴി സൗകര്യമൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

