Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ 170 ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ
text_fieldsbookmark_border
അബൂദബി: ഈ വർഷം ആദ്യ പകുതിയിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ 170 ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു.
മാലിന്യ നിക്ഷേപത്തിന് നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും എല്ലാ ഡ്രൈവർമാരും തയാറാവണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരം റോഡിൽ മാലിന്യം വലിച്ചെറിയുന്ന ഡ്രൈവർമാർക്കെതിരെ 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയൻറുകൾ രേഖപ്പെടുത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

