അനധികൃതമായി പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിച്ച 17 പേരെ പിടികൂടി
text_fieldsവന്യജീവി കേന്ദ്രത്തിൽ കയറിയതിന് പിടിയിലായവർ
ഷാർജ: അനുമതിയില്ലാതെ ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിച്ച 17 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു. റിസർവിലെ ബയോഡൈവേഴ്‌സിറ്റി കൺസർവേഷനുകളുടെ ലംഘനങ്ങൾ തടയാൻ അടുത്തിടെ ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ അനുമതിയില്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിച്ചാൽ 5,000 ദിർഹമാണ് പിഴ. വന്യമൃഗങ്ങൾ, സമുദ്രജീവികൾ എന്നിവയെ വേട്ടയാടുക, കടത്തുക, കൊല്ലുക, ദോഷകരമായ പ്രവൃത്തികൾ നടത്തുക എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ നടത്തിയാൽ 10,000 ദിർഹമാണ് പിഴ. കര, സമുദ്ര ജൈവ വൈവിധ്യത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് പരിസ്ഥിതി സംരക്ഷണ മേഖല അതോറിറ്റി ചെയർപേഴ്‌സൺ ഹാന സെയ്ഫ് അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

