ദുബൈയിൽ വാക്സിനെടുക്കാത്തവർ 17 ശതമാനം; മടിച്ച് നിൽക്കരുതെന്ന് അധികൃതർ
text_fieldsദുബൈ: വാക്സിനെടുക്കാത്ത 17 ശതമാനം ആളുകൾ ഇനിയും മടിച്ച് നിൽക്കരുതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. ഒടുവിലെ കണക്ക് പ്രകാരം ദുബൈയിലെ താമസക്കാരിൽ 83 ശതമാനവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64 ശതമാനം പേർ രണ്ട് ഡോസുമെടുത്തു. പലവിധ തെറ്റിദ്ധാരണകളുടെ പേരിലാണ് ബാക്കിയുള്ളവർ വാക്സിനെടുക്കാത്തതെന്നും പാർശ്വഫലങ്ങൾ ഇല്ലെന്ന് പഠനത്തിൽ തെളിഞ്ഞതാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വാക്സിനെടുക്കാത്തവരിൽ ചിലർക്ക് രോഗം ഗുരുതരമാകുന്ന അവസ്ഥ കാണുന്നുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള വാക്സിനേഷനിൽ എല്ലാവരും പങ്കാളികളാകണമെന്ന് കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ചെയർവിമൻ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. വാക്സിെൻറ പ്രാധാന്യം അറിയാവുന്ന ചിലരും ഇപ്പോഴും ബുക്ക് ചെയ്തിട്ടില്ല.
വാക്സിൻ എടുക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടർമാരുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കണം. വളരെ കുറച്ച് പേർ മാത്രമെ ഇത്തരക്കാർ ഉണ്ടാവൂ എന്നാണ് കരുതുന്നത്. ഇതുവരെ 2.3 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഈവർഷം അവസാനത്തോടെ 100 ശതമാനം വാക്സിനേഷനിൽ എത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

