17കാരെൻറ ഡ്രൈവിങ്; അപകടത്തില്‍ ഒരു മരണം
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സ്വദേശിയായ 17കാരന് മരിച്ചു. വാഹനം ഓടിച്ച 17കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാമില്‍ ശനിയാഴ്ചയായിരുന്നു ദുരന്തത്തിനിടയാക്കിയ അപകടമെന്ന് റാക് പൊലീസ് ട്രാഫിക് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ നഖ്ബി പറഞ്ഞു.
മരിച്ച കൗമാരക്കാരെൻറ മൃതദേഹം ശാം ആശുപത്രിയിലേക്കു മാറ്റുകയും തുടര്‍നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ലൈസന്‍സ് നേടാതെ വാഹനം ഉപയോഗിക്കരുതെന്ന നിർദേശങ്ങളെ സമൂഹം ഗൗരവത്തോടെ സമീപിക്കണം. അപകടത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

